ഉടല്‍ വറ്റുമ്പോള്‍ | കവിത | റിയാസ് പുലിക്കണ്ണി

riyas-pulikkanni-udalvattumpol-kavitha


വേനലിന്റെ കനല്‍
ഊതിക്കുടിച്ച്
തൊണ്ട കീറിയ
മുറിപ്പാടുകള്‍
മണ്‍പ്പായകളില്‍
ഇപ്പോഴും 
മായാതെ കിടപ്പുണ്ട്.

ഉള്ള്
പൊള്ളുമെന്നറിയാതെ
കുടിച്ചതല്ല, 
വെള്ളമില്ലാതെ
ഉള്ളം 
പൊള്ളിയപ്പോള്‍
കണ്ണുചിമ്മി
കടിച്ചിറക്കിയതാണ്.

കുടിനീരു കിട്ടാതെ
മറിഞ്ഞു വീണ
മരവേരുകള്‍
കരിഞ്ഞുണങ്ങിയതും
അതുകൊണ്ടല്ലേ?.

അല്ലെങ്കില്‍
പിന്നെന്തിനാണ്,
ഇന്നും ,
വെയില്‍ പെറ്റ
വ്രണക്കീറുകള്‍
തുന്നികെട്ടാന്‍,
മരക്കൊമ്പിലിരുന്ന്
വേഴാമ്പലുകള്‍
മഴനൂലുകളെ
തേടുന്നത്.
------------------------------
©റിയാസ് പുലിക്കണ്ണി
  • രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍  രചനയോ,  രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. 
  • ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
  • ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും. 
Adv. Manu Mohan Charummoodu (Legal Advisor, E-Delam Online)

Post a Comment

0 Comments