സ്വപ്നങ്ങള്‍ | കവിത | ഷാനു കറ്റാനം

shanu-varkey-malayalam-kavitha


നിനക്കായ് കരുതിയ പ്രണയ കുടീരമെന്‍ 
ഹൃദയത്തില്‍ ഇന്നും മറിഞ്ഞിരിപ്പു .
ഇനിയെന്ന് കാണുമെന്നു വിതുമ്പുന്നു എന്മനം നിരന്തരമായി . 
തുടിക്കുന്ന ഹൃദയത്തിന്‍ പെരുമഴയായിന്ന് 
മിഴികളില്‍ നിറയുന്നു എന്‍ പ്രണയം .

ആദ്യമായി നീയന്നു മന്ദസ്മിതത്തോടെ 
ചൊല്ലിയ പ്രേമത്തിന്‍ മധുരസ്വരം, 
ഓര്‍ക്കുവാനെപ്പോഴും ഇഷ്ടമാണെങ്കിലും , 
ഓര്‍മ്മകള്‍ നൊമ്പരം മാത്രമെല്ലോ. 

അന്നുനാം കണ്ടതാം സ്വപ്നങ്ങളൊക്കെയും 
കാലാന്തരങ്ങളില്‍ ശിഥിലമായോ? 
ഒഴുകി അകലുന്ന പുഴപോലെ നീയിന്ന് 
അകന്നുപോയോ എന്‍ പ്രിയസഖിയെ? 
നടന്നകലുമ്പോഴും പിടയുന്ന എന്മനം കണ്ടിട്ടും
 കാണാതെ മറഞ്ഞു പോയ് നീ ! 

നിന്നുടെ ഓര്‍മയില്‍ ഏകനായ് ഞാനിന്നും 
കാണുന്നു നിന്‍ മുഖം നിദ്രയിലും.
ആനേരമെന്‍ മനം  സന്തോഷപൂര്‍ണനായ് 
വിരിയുന്ന പൂവിനോടുപമിച്ചിടാം.
ഉണരുമ്പോള്‍ ഹൃദയത്തിന്‍ നൊമ്പരം 
കഠിനമായ് തിരിച്ചറിയും എന്‍സ്വപ്നങ്ങളെ . 
തുടരുന്നൊരീയാത്ര സ്വപ്നങ്ങള്‍ പേറി ഞാന്‍ , 
ഇനിയെന്നു കഴിയുമോ എന്‍ വിരഹം...
-------------------

©  ഷാനു കറ്റാനം

  • രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍  രചനയോ,  രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. 
  • ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
  • ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും. 
Adv. Manu Mohan Charummoodu (Legal Advisor, E-Delam Online)

Post a Comment

2 Comments

  1. Superb awesome lyrics, keep going, you have a future. I am a great fan of your work.

    ReplyDelete