ഓരോ വരമ്പത്തും
മഴപെയ്തു നനഞ്ഞ
കിളിപ്പായാരങ്ങള്‍..
നനഞ്ഞു കുതിര്‍ന്ന
ഓര്‍മ്മയിലേക്കാരോ
ചളിവെള്ളം തട്ടിത്തെറിപ്പിച്ചെന്റെ
പുത്തനുടുപ്പില്‍ വീണതോരോ
തുള്ളിയായ്
കരഞ്ഞുകൊണ്ടോടിയ
ബാല്യം മുറ്റത്തെ
വഴുക്കലില്‍
തെന്നിവീണതൊരോര്‍മ്മ
പൂക്കള്‍ തുന്നിയ
പാട്ടുപാവാടയില്‍
മഴവെള്ളം
ചിത്രം വരച്ചതും
പെയ്തു തോരാതെ
പലനിറത്തില്‍
മഴത്താളമിങ്ങനെ...
മഴപെയ്തു നനഞ്ഞ
കിളിപ്പായാരങ്ങള്‍..
നനഞ്ഞു കുതിര്‍ന്ന
ഓര്‍മ്മയിലേക്കാരോ
ചളിവെള്ളം തട്ടിത്തെറിപ്പിച്ചെന്റെ
പുത്തനുടുപ്പില്‍ വീണതോരോ
തുള്ളിയായ്
കരഞ്ഞുകൊണ്ടോടിയ
ബാല്യം മുറ്റത്തെ
വഴുക്കലില്‍
തെന്നിവീണതൊരോര്‍മ്മ
പൂക്കള്‍ തുന്നിയ
പാട്ടുപാവാടയില്‍
മഴവെള്ളം
ചിത്രം വരച്ചതും
പെയ്തു തോരാതെ
പലനിറത്തില്‍
മഴത്താളമിങ്ങനെ...
---------------------------
© ബബിത അത്തോളി
© ബബിത അത്തോളി
- രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍ രചനയോ, രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
- ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
- ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും.
Adv. Manu Mohan Charummoodu (Legal Advisor, E-Delam Online)
