പാതിരാ പൂക്കള്‍
മനസ്സിന്റെ മേച്ചില്‍ പാടങ്ങളില്‍
പൂത്തുലയുന്നുണ്ട്.
വിചാരങ്ങള്‍ക്ക് ഉഷ്ണം
തോന്നുനേരം നിറയെ ചിരിച്ചുലയുന്ന
കാറ്റിന്റെ സീല്‍ക്കാരത്തിന്
ചെവി വട്ടം പിടിക്കുക.
പാതി മയക്കത്തില്‍ നെയ്‌തെടുക്കുന്ന സ്വപ്നങ്ങളില്‍
കണ്ണ് തിളയ്ക്കുന്ന ഇരുട്ടിന്റെ മേല്‍നോട്ടം
പാതി വെന്ത തലയിണയ്ക്ക് കടം കൊടുക്കുക.
അലോസരപ്പെടുത്തിയിരുന്ന ഇന്നലെകള്‍
ആരാവും മൊത്തമായി
കടം കൊണ്ടിട്ടുണ്ടാവുക.
ഇന്നലെകളില്‍ നടന്നുപോയവരുടെ
ചുടുച്ചൂരു കൊണ്ട് നനക്കാന്‍ നട്ടിരുന്ന
ആല്‍മരകാവലാലുകള്‍
വേരോട്ടം കൂടുതലാണെന്നും പറഞ്ഞ്
ബോന്‍സായി കൂട്ടത്തിലേക്ക്
തള്ളി മാറ്റപ്പെട്ടിരിക്കുന്നത്
ആര്‍ക്കും തണല്‍ ചൂട്
പകരാതിരിക്കാനാണ്
ഒരുമേലാപ്പും തണലാവുന്നില്ലെന്നത്
എല്ലും തോലുമായ
ആകാശപറവകള്‍
സാക്ഷ്യപ്പെ ടുത്തുന്നുണ്ട്.
മനസ്സിന്റെ മേച്ചില്‍ പാടങ്ങളില്‍
പൂത്തുലയുന്നുണ്ട്.
വിചാരങ്ങള്‍ക്ക് ഉഷ്ണം
തോന്നുനേരം നിറയെ ചിരിച്ചുലയുന്ന
കാറ്റിന്റെ സീല്‍ക്കാരത്തിന്
ചെവി വട്ടം പിടിക്കുക.
പാതി മയക്കത്തില്‍ നെയ്‌തെടുക്കുന്ന സ്വപ്നങ്ങളില്‍
കണ്ണ് തിളയ്ക്കുന്ന ഇരുട്ടിന്റെ മേല്‍നോട്ടം
പാതി വെന്ത തലയിണയ്ക്ക് കടം കൊടുക്കുക.
അലോസരപ്പെടുത്തിയിരുന്ന ഇന്നലെകള്‍
ആരാവും മൊത്തമായി
കടം കൊണ്ടിട്ടുണ്ടാവുക.
ഇന്നലെകളില്‍ നടന്നുപോയവരുടെ
ചുടുച്ചൂരു കൊണ്ട് നനക്കാന്‍ നട്ടിരുന്ന
ആല്‍മരകാവലാലുകള്‍
വേരോട്ടം കൂടുതലാണെന്നും പറഞ്ഞ്
ബോന്‍സായി കൂട്ടത്തിലേക്ക്
തള്ളി മാറ്റപ്പെട്ടിരിക്കുന്നത്
ആര്‍ക്കും തണല്‍ ചൂട്
പകരാതിരിക്കാനാണ്
ഒരുമേലാപ്പും തണലാവുന്നില്ലെന്നത്
എല്ലും തോലുമായ
ആകാശപറവകള്‍
സാക്ഷ്യപ്പെ ടുത്തുന്നുണ്ട്.
© ശിവന്‍ തലപ്പുലത്ത്
- രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍ രചനയോ, രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
- ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
- ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും.
Adv. Manu Mohan Charummoodu (Legal Advisor, E-Delam Online)
1 Comments
Nice
ReplyDelete