പക്ഷി | ജയകുമാര്‍ വാഴപ്പിള്ളി


jayakumar-vazhappallil-kavitha

എന്തോ
ഉള്‍പ്രേരണയാല്‍
അവള്‍ പുറത്തേക്കിറങ്ങി.
ഒരിരമ്പല്‍ മാത്രം.
ചേക്കേറാനുള്ള സമയം കഴിഞ്ഞും 
പറന്നുപോവുന്ന പക്ഷിയായവള്‍
ചിറകടിച്ച് ആകാശത്തുകൂടിപ്പറന്നു.
അവളുടെ ശരീരത്തിനു
ഭാരം കുറയുന്നതായവള്‍ അറിഞ്ഞു.
അവള്‍ കാറ്റായി വീശിയടിക്കാന്‍ തുടങ്ങി.
അപ്പോള്‍ അവന്‍ മഴയായിവന്ന്
അവളെപ്പുണര്‍ന്നു.
------------©jayakumarvazhappallil----------

Post a Comment

0 Comments