ക്രിസ്തുമസിന് ക്രിസ്തുമസ്പാപ്പയുടെ, ഓണത്തിന് പുലിയുടെ മുഖം മൂടി ലൈറ്റ് ഉള്ള പന്തുകള്‍, ഫോണ്‍ സ്റ്റാന്‍ഡ് അങ്ങനെ പലതരം വാണിജ്യ ഉപകരണവുമായി ആണും പെണ്ണും കൈകുഞ്ഞുങ്ങളും കുട്ടികളും ഒക്കെ ഉണ്ടാകും ആ സംഘത്തില്‍ ചില ഭാഗങ്ങളില്‍ ഭിഷയെടുക്കാനും ഇവരെ കാണാം. മേക്കപ്പ് ഒന്നും ഇല്ലെങ്കിലും കാണാന്‍ ഒട്ടും മോശമല്ലാത്തവര്‍ പൂച്ച കണ്ണ് ഉള്ളവര്‍, കരിങ്കണ്ണ് ഉള്ളവര്‍ അങ്ങനെ പല രൂപത്തില്‍. ഒരു കാര്യം ഉറപ്പാണ് നമ്മുടെ ഭാഷ ഇവര്‍ക്ക് അത്രയ്ക്ക് പന്തി അല്ല താമസം കട തിണ്ണകള്‍, ഒഴിഞ്ഞ സ്ഥലങ്ങളില്‍ ടെന്റ് അടിച്ചു ഒക്കെ ഇവരെ കാണാം പണ്ടൊക്കെ കാക്കയെയും മറ്റും തെറ്റാല്‍ വെച്ച് പിടിച്ചു പാകം ചെയ്തു കഴിക്കുന്നവരെ പണ്ട് കാലത്തു കാണാമായിരുന്നു. എന്തൊക്കെ ആണെകിലും ഇവര്‍ക്ക് പേര് നാടോടി കള്‍ എന്ന് തന്നെ. വീടില്ല സ്ഥലമില്ല ആര്‍ഭാടം ഇല്ല നമ്മുടെ നാട്ടില്‍ റേഷന്‍ കാര്‍ഡോ വോട്ടര്‍ ലിസ്റ്റില്‍ പേരോ ഒന്നും ഇവര്‍ക്ക് കാണില്ല. ഇവര്‍ക്ക് രാഷ്ട്രീയമില്ല നേതാക്കള്‍ ഇല്ല സംഘടനകളും കാണില്ല. കാണുന്നത് ആ കണ്ണുകളില്‍ വിശപ്പ് എന്ന വികാരം മാത്രമായിരിക്കും.
നമ്മള്‍ അവര്‍ വില്‍ക്കുന്ന സാധങ്ങക്ക് വില പേശി മിക്കവാറും വിജയിക്കും കൈനീട്ടുമ്പോള്‍ ഓടിക്കാന്‍ ശ്രമിക്കും പക്ഷെ ആ കണ്ണുകളില്‍ നോക്കുമ്പോള്‍ അതില്‍ മിക്ക കണ്ണുകളിലും ബാങ്ക് നിക്ഷേപത്തിന്റെ ടെന്‍ഷന്‍ ഇല്ല പുതിയ വസ്ത്രം, സ്വര്‍ണം, വാഹനം അങ്ങനെയുള്ള ഒരു കൊതിയും കാണാന്‍ പറ്റില്ല വിശപ്പും ക്ഷീണവും മാത്രം ചിലപ്പോള്‍ പലതും വെട്ടി പിടിക്കാനും നേടാനും ഉള്ള ഓട്ടത്തില്‍ നമ്മുക്ക് ചിലപ്പോള്‍ ഇവരെ തിരിഞ്ഞുപോലും നോക്കാന്‍ തോന്നിയാലും സമയം കാണാതെ പോകുന്നു. അതാണ് നമ്മള്‍ ഇവര്‍ ഇങ്ങനെ ആണ് ഇങ്ങനെ ആകാന്‍ ഇവര്‍ക്ക് കഴിയു എന്ന് പറഞ്ഞു ചിലപ്പോള്‍ 10 രൂപ കൊടുത്ത് നമ്മള്‍ കാര്‍ ഗ്ലാസ് പൊക്കിയിട്ടുണ്ടാകും. പല സിനിമകളിലും ഇവര്‍ക്ക് ഉണ്ടാകുന്ന ചൂഷണം ചോദിക്കാനും പറയാനും ആരും ഇല്ലാത്തവര്‍ക്ക് ഉണ്ടാകുന്ന അല്ലെകില്‍ അനുഭവിക്കേണ്ടി വരുന്ന ചൂഷണങള്‍ വരച്ചു കാണിച്ചിട്ടുണ്ട്. അത് കാണുമ്പോള്‍ ഉണ്ടാകുന്ന വിഷമം 10 മിനിറ്റ് നിലനില്‍ക്കും പിന്നെ നമ്മള്‍ നമ്മളെ പറ്റി ചിന്തിക്കും. കൂടുതലും പേര് എല്ലാരും അല്ല. പക്ഷെ ഇങ്ങനെയും ചിലര്‍ ജീവിച്ചു മരിക്കുന്നു നമ്മുടെ നാട്ടില്‍ സ്‌കൂളില്‍ പോകാതെ ഇന്ന് ഒരിടത്തു കുറെ കഴിയുമ്പോള്‍ വേറെ ഒരിടത്തു അങ്ങനെ അവര്‍ പലരുടെയും കണ്ണുകളിലെ കാഴ്ചക്കാരായി കടന്നു പോകുന്നു.
ജാതി ഇല്ല സംഭരണം ഇല്ല റേഷന്‍ ഇല്ല അങ്ങനെ ഒന്നിലും പെടാതെ മനുഷ്യരായി, നാടോടികളായി, കച്ചോടക്കാരായി, ഭിക്ഷാടകരായി ഇത് വരെ ഒരു പദ്ധതിയിലും ഇവരെ ഉള്‍പെടുത്തിയതായി അറിവും ഇല്ല. രാഷ്ട്രീയം അറിയാതെ നേതാക്കള്‍ ആകാതെ ഒന്നിനും മേല്‍ പ്രതികരിക്കാതെ ചിലപ്പോളൊക്കെ ചൂഷണത്തിന് ഇര ആയി പോകുന്നതും ഇവര്‍ തന്നെ. ചിലപ്പോള്‍ നമ്മുക്ക് പറയാം നമ്മുടെ നാട്ടുകാര്‍ അല്ലല്ലോ എന്ന് പക്ഷേ ചിലപ്പോള്‍ അവര്‍ ഇവിടേക്കു എത്തുന്നത് ആ പരസ്യവാചകം വിശ്വസിച്ചാകും ഏത്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.. നമ്മുടെ നാട്ടിലെക്കാളും കൂടുതല്‍ ആളുകള്‍ വീടില്ലാതെ ഇതേ അവസ്ഥയില്‍ ഉള്ളവരെ മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതലായി കാണാം. പക്ഷെ അവര്‍ ഇവരെ പോലെ സഞ്ചരിച്ചു ജീവിക്കുന്നവര്‍ അല്ല ഒരു പ്രദേശത്തു കട തിണ്ണയില്‍ കഴിഞ്ഞു ജോലി ചെയ്ത് ജീവിക്കുന്നവര്‍ പക്ഷെ ഇവര്‍ നാട് വിട്ടു ഇവിടെ ജീവിക്കുന്നു ഒരു മൊബൈല്‍ കൊടുത്ത് അതിന്റെ ടെക്‌നോളജി പറഞ്ഞു കൊടുത്താല്‍ ചിലപ്പോള്‍ ഇവര്‍ സഞ്ചരിച്ചു ജീവിക്കുന്നത് മാത്രം ഇട്ടാല്‍ ഇവര്‍ വലിയ ബ്ലോഗര്‍ ആയേനെ തമാശക്ക് പറഞ്ഞതാണ്. ഒരു യാത്രയില്‍ ഒരു ബസ് എന്ന് എടുക്കാം അതില്‍ ഒരു കവര്‍ച്ച നടന്നാല്‍ അതില്‍ ഈ കൂട്ടര്‍ ഒരാളെങ്കിലും ഉണ്ടെങ്കില്‍ നമ്മള്‍ ഇവരെ ആയിരിക്കും ആദ്യ സംശയിക്കുന്നതും ക്രൂശിക്കുന്നതും അത് നമ്മുടെ ആചാരമായി മാറി കഴിഞ്ഞു ചിലപ്പോള്‍ അങ്ങനെ കവര്‍ച്ച ചെയ്യുന്നവരും കാണും ഈ കൂട്ടത്തില്‍ പക്ഷേ പൊതുവെ എല്ലാവരും അത്തരക്കാരായി നമ്മള്‍ കാണുന്നു.
അങ്ങനെ കവര്‍ച്ചക്കും കുട്ടികളെ ഉള്‍പ്പെടെ തട്ടികൊണ്ട് പോകുന്നതിനും ഒക്കെ ഈ കൂട്ടരെ പിടിച്ചിട്ടുണ്ട്. അതൊക്കെ പക്ഷേ അവരുടെ പിന്നില്‍ വലിയ സ്രാവുകള്‍ ഉണ്ടായിട്ട് ഉണ്ടോ പക്ഷേ കച്ചവടം ചെയ്ത് അന്നത്തിനു വക തേടുന്നവര്‍ അത് കുട്ടികള്‍ വരെ അവരെ പരിരക്ഷ നല്‍കാന്‍ സംവിധാനങള്‍ ഉണ്ടായാല്‍ ഈ മുകളില്‍ പറഞ്ഞ സ്രാവുകളുടെ പിടി യാളുകള്‍ ആയി ഇവര്‍ മാറില്ല മിക്കതും ചൂഷണങള്‍ ആണ് അതിന്റെ മുന്നില്‍ നമ്മുടെ എല്ലാം ഭരണ സംവിധാനങ്ങളും കണ്ണ് മൂടി കെട്ടുന്നു. ചിലപ്പോള്‍ വോട്ടവകാശം ഇല്ലാത്തതു കൊണ്ടും ആകാം ഇവര്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യാം. നമ്മുക്ക് ഇവര്‍ കൊണ്ട് വരുന്ന വില്‍ക്കുന്ന സാധങ്ങള്‍ നമുക്ക് വാങ്ങാന്‍ ത്രാണി ഉണ്ടെങ്കില്‍ വില പേശാതെ വാങ്ങാം, കൈ നീട്ടുമ്പോള്‍ ഭിക്ഷാടന മാഫിയ അല്ലെങ്കില്‍ കഴിയുന്നത് പോലെ സഹായിക്കാം.. ഇവര്‍ ഇങ്ങനെയാണ് ഇങ്ങനെ ജീവിക്കു എന്ന പല്ലവി മാറി സ്ഥിരം വീടും ചുറ്റുപാടുമായി ജീവിക്കുന്ന ഇവരെ കാണുവാന്‍ സാധിക്കട്ടെ അവരെയും അംഗീകരിക്കട്ടെ അവര്‍ക്ക് വേണ്ടിയും പദ്ധതികള്‍ ഉണ്ടാകട്ടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരട്ടെ അവരും...നാട് പല രീതിയിലും വളര്‍ന്നിട്ടും ഇങ്ങനെയും മനുഷ്യര്‍ പട്ടണത്തില്‍ ജീവിക്കുന്നു.
--------©reji s unnithan----------
0 Comments