ആര്‍ഷഭാരതം / വിനോദ് ശ്രീധര്‍ ആനയറ

aarsha-bharatham-vinod-sreedhar-anayara
കവിത (വൃത്തം - രഥോദ്ധത)

 ആത്മബോധമറിവായി ജ്വലിച്ചിടും
മാമുനി പ്രവരരേകിയായിരം
ജ്ഞാനശാഖയതിനൂര്‍ജ്ജമേറ്റിടും
ആര്‍ഷഭൂമിയതിലാണ്ട സംസ്കൃതീ
ദേവതാഗണമതുണ്ടു കോടിയാം
സൂര്യനും ഭ്രമണ ഗോളജാലവും
കാനനം, അരുവി, കല്ലു, നാഗവും
ആര്‍ഷഭൂവിലതി പൂജ്യ ദേവരായ്
ഈശ്വരാംശമതു കണ്ടിടും സദാ
സര്‍വ്വജീവ-ജഡ ജാലമേതിലും
പൂജ്യയായ് ജനനി ഭൂമിദേവിയും
ആര്‍ഷ ഭൂവിനിതു ദിവ്യ ദര്‍ശനം
വൈരികള്‍ പ്രഹരമേകിയെങ്കിലും
പൂര്‍ണ്ണനാശമതു സാധ്യമാകൊലാ
കാരണം മഹിത ഭൂവിനാശ്രയം
ആര്‍ഷഭൂമിയുടെ ഞാന വൈഭവം
ഭാരതം ഗരിമയോടെ നിന്നിടാന്‍
ലോകമൊട്ടു ഗുരുവായി വാഴ്ത്തിടാന്‍
ആത്മബോധമതുണര്‍ത്തി നേടിടാം
ആര്‍ഷഭൂമിയുടെ ദിവ്യചേതന.
vinod-sreedhar-anayara
വിനോദ് ശ്രീധർ ആനയറ



--------©vinodsreedhar-anayara-------

Post a Comment

3 Comments

  1. വളരെ വളരെ നന്നായിട്ടുണ്ട് 🙏👍❤

    ReplyDelete
    Replies
    1. വായനയ്ക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി.

      Delete