റെയിൽവേയുടെ ലാഭം നോക്കി പരിഷ്കാരം, നഷ്ടം പൊതു ജനത്തിന് ...!

നമ്മുടെ ബഹുമാന്യ ജനപ്രതിനിധികൾ കണ്ണ് തുറക്കുമോ?
ലോകത്തിലെ ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമാണ് നമ്മുടെ റെയിൽവേ .
നാഡീ ഞരമ്പുകൾ പോലെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പടർന്ന് പന്തലിച്ചു കിടക്കുന്ന പൊതു യാത്രാ സംവിധാനം. 
വിമാന സമാനമായതും , എന്നാൽ സാധാരണ ജനങ്ങളുടെ ചെലവു കുറഞ്ഞതുമായ യാത്രാ സംവിധാനവുമാണ് റെയിൽ യാത്ര.
ആ സംവിധാനത്തിന്റെ ഉപയോഗം പരിമിതമാക്കി യാത്രക്കാരെ തെക്ക് വടക്ക് ഓടിക്കാനേ  ഇപ്പോഴത്തെ പുതിയ പരിഷ്കാരം വഴി തുറക്കൂ .
ആലപ്പുഴ ജില്ലയിൽ മാത്രം 14 ട്രെയിനുകളുടെ സ്റ്റോപ്പുകൾ ഇല്ലാതാക്കുന്നത് എത്ര ഖേദകരമാണ്. , കഷ്ടമാണ്.....!
ആദർശ് പദവി നൽകിയ പ്രധാന ജംഗ്ഷനെന്ന ഖ്യാതിയുള്ള #കായംകുളം സ്റ്റേഷനിൽ പോലും ഇപ്പോൾ സ്റ്റോപ്പുള്ള  പ്രധാന ട്രെയിനുകളൊന്നും നിർത്താതെ യാത്രക്കാരെ വിഡ്ഢികളാക്കി ഇനി പാഞ്ഞു പോകും..
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്ന  പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യങ്ങൾ നിലനില്കുമ്പോഴാണ് റെയിൽവേ മന്ത്രാലയത്തിന്റെ പൊതുജന "ക്ഷേമ"ത്തിലൂന്നിയ പുതിയ പരിഷ്കാരം!
മതിയായ യാത്രാസംവിധാനങ്ങളും സൗകര്യങ്ങളുമില്ലാതെ പൊതുജനം നട്ടം തിരിയുമ്പോഴാണ് ഉള്ള കഞ്ഞിയിൽ പാറ്റയിടുന്ന നടപടി...
ഉള്ള യാത്രക്കാർ കൂടി കയറാതാകുമ്പോൾ , തോണ്ടുക റെയിൽവേയുടെ ശവക്കുഴി തന്നെയാവുമെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല.. 
ഇപ്പോൾ തന്നെ സ്വകാര്യവത്കരണം റെയിൽവേയിലും പാതിവഴി പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.. അത് പൂർണ്ണമാകുന്നതോടെ എ.സി ട്രെയിനുകളും ആഡംബര സൗകര്യങ്ങളും പതിന്മടങ്ങ് വർദ്ധിക്കുമെന്നതും ശരി.
പക്ഷേ സാധാരണക്കാരായ ശതകോടി മനുഷ്യർക്ക് ചെലവുകുറഞ്ഞ , അവർക്ക് പ്രാപ്യമായ  യാത്ര നിഷേധിക്കപ്പെടുന്ന സാഹചര്യം കൂടിയാവും അത് സൃഷ്ടിക്കുക.
അവരെ യാത്രക്കാരായി കൂട്ടുന്നില്ലെങ്കിൽ പ്രശ്നമേയില്ല.
പൊതു സംവിധാനങ്ങളുടെ ലാഭ നഷ്ടം നോക്കി ഇവ്വിധം പൊതുജനങ്ങളെ ദയവായി, ശിക്ഷിക്കരുത്...
ലാഭനഷ്ടങ്ങൾ നോക്കി നാളെ ഗവണ്മന്റ് ആശുപത്രികൾ കൂടി പൂട്ടിക്കെട്ടിയാൽ എന്താവും സ്ഥിതി.
ഭരണ സംവിധാന തലങ്ങളിലെയട ക്കം ആർഭാടങ്ങളും ധൂർത്തും പാഴ്ചെലവുകളുമല്ലേ നിയന്ത്രിക്കപ്പെടേണ്ടത്... അതുണ്ടാവില്ല. അതിന് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അനുവദിക്കുകയുമില്ല.. 
പിന്നെ ചാനൽ ചർച്ചയാക്കാൻ,ഇടയ്ക്കിടെ കൊലപാതകങ്ങളും പാർട്ടികളിലെ പടലപ്പിണക്കങ്ങളും പീഢനങ്ങളുമൊക്കെ ധാരാളമല്ലേ ?
പ്രളയവും കോവിഡും സൃഷ്ടിക്കുന്ന ദുരിതം മാത്രം പോരല്ലോ? നാടിന്റെ ദുരവസ്ഥയും നാം അനുഭവിക്കാതെ തരമില്ല....
വാഹിദ് ചെങ്ങാപ്പള്ളി.

Post a Comment

4 Comments