മനസ്സ് സാഹിത്യവേദി കഥാമത്സര വിജയികള്‍



നസ്സ് സാഹിത്യവേദി നടത്തിയ കഥാ രചന മത്സരങ്ങളില്‍ വിജയികളായവരെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ആത്മഹത്യ എന്ന കഥയ്ക്ക് സര്‍ഗ്ഗ റോയിക്ക് ലഭിച്ചു.


ഒടുവില്‍ എന്ന കഥ എഴുതിയ സചിന്ദ് പ്രഭ രണ്ടാം സ്ഥാനം നേടിയപ്പോള്‍, മൂന്നാം സമ്മാനം രണ്ട് പേര്‍ക്ക് ലഭിച്ചു. കൂട് എന്ന കഥ എഴുതിയ ഇടപ്പോണ്‍ അജികുമാറിനും, പുരുഷന്‍ എന്ന കഥ എഴുതിയ ഹരിഹരന്‍ പങ്ങാരപ്പിള്ളിയും ആണ് മൂന്നാം സ്ഥാനക്കാര്‍. 


പ്രശസ്ത എഴുത്തുകാരായ വിശ്വന്‍ പടനിലം, രഘുനന്ദന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മനസ്സ് സാഹിത്യവേദി നാട്ടിലും വിദേശത്തും ഉള്ള എഴുത്തുകാരുടെ കൂട്ടായ്മയാണ്. റജി വി ഗ്രീന്‍ലാന്‍ഡ്, ബിനു മാവേലിക്കര, ബിജു ജോസഫ്, സുനിത ശശി, സൗമ്യ, ഷിബി നിലാമുറ്റം എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Post a Comment

0 Comments