ഗദ്യകവിതകള്‍ ─ കവിത മനോഹര്‍

 

ഒരു കാര്യം 

ഇന്നലെ പുഴയിലടിഞ്ഞ
കൂട്ടുകാരിയയോട്
ഒരു കാര്യം പറയാനുണ്ടായിരുന്നു.

ചില പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍
മരണത്തിനും ജീവിതത്തിനും സാധിക്കില്ല.

അനന്തമായി നീളുകയാണ്
ചില പ്രശ്‌നങ്ങളുടെ ലക്ഷ്യവും മാര്‍ഗവും



കാത്തിരിക്കുന്ന മരങ്ങള്‍ 

ആരെയാവാം മരങ്ങള്‍ 
ഇത്ര സംയമനത്തോടെ കാത്തിരിക്കുന്നത്.
ഇപ്പം വരാമെന്ന് പറഞ്ഞ മടങ്ങിയ ഇണമരം
തിരിച്ചുവരുമെന്നത്രയുറപ്പുണ്ടോ ഇവറ്റകള്‍ക്ക്?



ഭ്രാന്ത് 

ഭ്രാന്തുള്ള മനുഷ്യര്‍
എത്ര ഭാഗ്യവാന്മാര്‍
അവരവരുടെ ലോകത്തെങ്കിലും
സത്യസന്ധരാണല്ലോ



ജീവിത വണ്ടി 

ജീവിതം എത്ര ക്ഷമയോടെയാണ് 
മരണത്തെ കാത്തുനില്‍ക്കുന്നത്

നമ്മളോ, കാത്തുനില്‍ക്കുന്നയോരോ 
നിമിഷവും വൈകിയ വണ്ടിയെ പ്രാകിക്കൊല്ലുന്നു.



ഹൃദയം 

ഹൃദയം കാടൊരുക്കുന്നു.
വാക്കുകള്‍ ഊഷ്മളമാകുന്നു.
തലച്ചോറ് വീടൊരുക്കുന്നു. 
വാക്കുകള്‍ ഊഷരമാകുന്നു.

© Kavitha Manohar






E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

2 Comments

Previous Post Next Post