വന്ധ്യംകരണത്തിന്
വിധേയമാവണമെന്ന്
പുതിയ അറിയിപ്പുണ്ട്
കണ്ണീര്‍ വറ്റിയ
ഹൃദയഭൂമികയില്‍
രക്തം വലിച്ചൂറ്റുന്ന
തണല്‍ മരങ്ങളാണ്
വഴികാട്ടികള്‍
ഉറച്ചോടുന്ന കുഞ്ഞനുറുമ്പുകള്‍
തടിച്ചു കൊഴുക്കുന്ന
കുളയട്ടകളുടെ
പേടിപ്പെടുത്തുന്ന
ഓര്‍മ്മളാകുന്നുണ്ട്
ശരിയുത്തരങ്ങള്‍ തേടിയുള്ള
അക്ഷരങ്ങളുടെ
വിലാപയാത്ര
നിരോധിച്ചതായി
വാറോല വന്നിരിക്കുന്നു
അക്ഷരങ്ങള്‍
അണ്‍പാര്‍ലിമെന്ററിയാണത്രെ.
© SIVAN THALAPPULATH


1 Comments
നന്നായിട്ടുണ്ട്. അക്ഷരങ്ങൾ പലതും അൺ പാർലമെൻ്ററി ആകുന്ന കാലമാണ്
ReplyDelete