ഒരു ദിവസം ഒരു ആനക്കുട്ടന്‍ കാട്ടില്‍ കളിക്കുകയായിരുന്നു. കളിച്ചുകൊണ്ടിരുന്നപ്പോള്‍ ക്ഷീണിച്ചു. അപ്പോള്‍ അടുത്തുള്ള കുളത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ പോയപ്പോള്‍ അവിടെ അടുത്ത് കുറെ ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടു. അപ്പോള്‍ ആനക്കുട്ടന്‍ അങ്ങോട്ട് ചെന്നു. അവിടെ കുറേ ചെടികള്‍ നാടനുള്ള പരിപാടിയാണ്. അവര്‍ക്കൊപ്പം ആനക്കുട്ടനും കൂടി. അവരെല്ലാം കൂടി കുറെ ചെടികള്‍ നട്ടു. അതില്‍ ആപ്പിള്‍ മരവും ഓറഞ്ച് മരവും ഒക്കെയുണ്ടായിരുന്നു.
പിന്നീട് ആ മരത്തില്‍ വളര്‍ന്നപഴം അവരെല്ലാവരും ചേര്‍ന്ന് കഴിച്ചു. അവിടെ അവര്‍ക്ക് ഭക്ഷണവും തണലും കിട്ടി. അങ്ങെ ആ തണല്‍ തരുന്ന ഫലവൃക്ഷങ്ങള്‍ സംരക്ഷിക്കാനായി അവര്‍ ബോര്‍ഡ് വെച്ചു. 'ഈ മരങ്ങള്‍ ആരും മുറിക്കരുത് ' എന്ന് എഴുതി. അതുകൊണ്ട് ആ മരങ്ങള്‍ ആരും മുറിച്ചില്ല.
©manav
Tags
നെല്ലിമരച്ചോട്
