വെളിപാട് » കവിത » ശിവന്‍ തലപ്പുലത്ത്



സ്വപ്നങ്ങള്‍
വന്ധ്യംകരണത്തിന്
വിധേയമാവണമെന്ന്
പുതിയ അറിയിപ്പുണ്ട്

കണ്ണീര്‍ വറ്റിയ
ഹൃദയഭൂമികയില്‍
രക്തം വലിച്ചൂറ്റുന്ന
തണല്‍ മരങ്ങളാണ്
വഴികാട്ടികള്‍

ഉറച്ചോടുന്ന കുഞ്ഞനുറുമ്പുകള്‍
തടിച്ചു കൊഴുക്കുന്ന
കുളയട്ടകളുടെ
പേടിപ്പെടുത്തുന്ന
ഓര്‍മ്മളാകുന്നുണ്ട്

ശരിയുത്തരങ്ങള്‍ തേടിയുള്ള
അക്ഷരങ്ങളുടെ
വിലാപയാത്ര
നിരോധിച്ചതായി
വാറോല വന്നിരിക്കുന്നു
അക്ഷരങ്ങള്‍
അണ്‍പാര്‍ലിമെന്ററിയാണത്രെ.
© SIVAN THALAPPULATH

Post a Comment

1 Comments

  1. Sreehari KarthikapuramSaturday, October 11, 2025

    നന്നായിട്ടുണ്ട്. അക്ഷരങ്ങൾ പലതും അൺ പാർലമെൻ്ററി ആകുന്ന കാലമാണ്

    ReplyDelete