മാവേലിക്കര: എഴുത്തുകാരി രമ്യ വയലോരത്തിന്റെ പുസ്തകം 'ഇന്ദുവിന്റെ മുറി'യുടെ കവര്‍ പേജ് റിലീസ് ചെയ്തു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് മലയാളം വിഭാഗം മുന്‍ മേധാവിയും എഴുത്തുകാരനുമായ വി.ഐ.ജോണ്‍സണ്‍ ആണ് കവര്‍ റിലീസ് നടത്തിയത്. പുസ്തകത്തിന്റെ പ്രീ-ബുക്കിംഗ് ശനിയാഴ്ച ആരംഭിക്കും. പത്ത് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഇ-ദളത്തിന്റെ നവീന സംരംഭവമായ ഇ-ദളം ബുക്ക്‌സിന്റെ ആദ്യ പുസ്തകമാണ് 'ഇന്ദുവിന്റെ മുറി'. എഴുത്തുകാര്‍ക്ക് ഭാരിച്ച ചെലവുകളില്ലാതെ കൃത്യതയോടെ പുസ്തകങ്ങള്‍ ചെയ്ത് പ്രസിദ്ധീകരിക്കുകയാണ് ഇ-ദളം ബുക്ക്‌സിന്റെ ലക്ഷ്യം.


0 Comments