യാത്ര • അശ്വതി എ.എസ്.

yathra_aswathi




എന്റെ മനസ്സൊരു യാത്രയിലാണ്,
പ്രണയാര്‍ദ്രമാം സ്വപ്നദളങ്ങള്‍ ചാര്‍ത്തിയ മരങ്ങളിലേക്ക്.
തേന്‍ കിനിയും സ്വര്‍ണക്കൂട്ടില്‍
മധു നുകര്‍ന്നു ഞാന്‍.

ഇരുള്‍മൂടും തുരങ്കത്തില്‍ കൂടുകൂട്ടി.
വിലക്കപ്പെട്ട മരത്തില്‍ നിന്നും
ഉതിര്‍ന്നയില മടിത്തട്ടില്‍
കാത്തുസൂക്ഷിപ്പൂ ഞാന്‍.

അതിനിടയിലെന്നോ ഈ ദേഹി
അവനെ കണ്ടുമുട്ടി.
സിന്ദൂരം ചാര്‍ത്തിയ സന്ധ്യയില്‍
ഞാന്‍ അയാളുടെ മൃദുവായ താടിയിലൂടെ വിരലുകള്‍ ഓടിച്ചു.
അന്ന് നീ എന്‍ മിഴികള്‍ക്ക് നല്‍കിയ 
പുഞ്ചിരി എന്റെ ആത്മാവിനെ ഉരുക്കുന്നു.

അവനിലാണ് എന്‍ മാഞ്ഞുപോകും
മധുര നിമിഷങ്ങള്‍ ഉറങ്ങുന്നത്.
താളുകള്‍ അനേകം വായിച്ചുതീര്‍ത്ത
വര്‍ഷങ്ങള്‍, എത്രയെന്നറിയില്ല.

കൊഴിയാന്‍ വിമ്പല്‍കൊള്ളുമ്പോല്‍
എന്‍ കവിള്‍ തലോടി ഒരു ദളം കൊഴിഞ്ഞുവീണു.
അതെന്‍ അധരത്തില്‍ മരവിപ്പായി, തനുവില്‍ തീക്കനലായി.
സന്ധ്യ മയങ്ങി,
ആരെയും കാത്തുനില്‍ക്കാതെ മേഘങ്ങള്‍,
മഴപെയ്തു തുടങ്ങുന്നു, 
എന്‍ മിഴികളിലും.
© aswathi a s

 

Post a Comment

0 Comments