അനില്‍ പനച്ചൂരാന്‍
------------------------
ഒരു കവിത കൂടി ഞാന്‍ എഴുതിവെയ്ക്കാം
എന്റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിയ്ക്കാന്‍
ഒരു മധുരമായെന്നും ഓര്‍മ്മ വെയ്ക്കാന്‍
ചാരുഹൃദയാഭിലാഷമായ് കരുതി വെയ്ക്കാന്‍
(ഒരു കവിത കൂടി)
കനലായി നീ നിന്നെരിഞ്ഞൊരാ നാളിലെന്‍
അറകള്‍ നാലറകള്‍ നിനക്കായ് തുറന്നൂ
നറു പാല്‍ക്കുടം ചുമന്നെത്രയോ മേഘങ്ങള്‍
മനമാറുവോളം നിറമാരി പെയ്തൂ
****
കവിത :വില്‍ക്കാന്‍ വെച്ചിരിക്കുന്ന പക്ഷികള്‍
രചന : അനില്‍ പനച്ചൂരാന്‍
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം
**** **** **** ****
അനാഥന്‍ - അനില്‍ പനച്ചൂരാന്‍
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്റെ നൊമ്പരംപോലൊരു കുഞ്ഞിന്റെ
തേങ്ങലെന്‍ കാതില്‍പ്പതിഞ്ഞു
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്റെ നൊമ്പരംപോലൊരു കുഞ്ഞിന്റെ
തേങ്ങലെന്‍ കാതില്‍പ്പതിഞ്ഞു
അനില്‍ പനച്ചൂരാന്‍ എന്ന പാട്ടെഴുത്തുകാരന്‍ അറബിക്കഥയിലുടെയാണ് രംഗത്ത് വരുന്നത്.സ്വന്തം ജീവിതം ബലി കൊടുത്തു കോടി മാനുഷര്‍ പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം എന്നെഴുതിയതുപോലെ തന്നെ പാടാതിരിക്കുവാനാവില്ലെനിക്കു നിന്‍ പ്രണയപ്രവാഹിനിയിലലിഞ്ഞീടവേ
എന്നും എഴുതാന്‍ അദ്ദേഹത്തിനായി. ചോര വീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം ഒരു തവണയെങ്കിലും പാടുകയോ ഒന്ന് മൂളുകയോ ചെയ്യാത്തവരില്ല. അത്രയും അത് ആകര്‍ഷകമായി. ഓര്‍മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ് തുടങ്ങിയ വരികള്‍ പഴയ ഒരു കാലത്തെ തിരിച്ച് കൊണ്ട് വന്നു. അത്രയും ആരാധനയായിരുന്നു അതിനോട്.
താരാമലരുകള്‍ വിരിയും പാടം ദൂരെ അങ്ങ് ദൂരെ, തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി തുടങ്ങിയ അറബിക്കഥയിലെ പാട്ടുകളും നെഞ്ചോട് ചേര്‍ന്നു.
വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെയും അതുപോലെ തന്നെ.ഒരു പിടി ആളുകള്‍ പാടി പാടി കൈമാറിയ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന പാട്ട് സൂസന്നക്കൊപ്പം ചേര്‍ന്ന് എഴുതി.ചെമ്പരത്തിക്കമ്മലിട്ട്
യവനിക ഉയരുന്നതിവിടെ, കുഴലൂതും പൂന്തെന്നലേ മഴനൂല്‍ ചാര്‍ത്തി കൂടെ വരുമോ,അണ്ണാറക്കണ്ണാ വാ തുടങ്ങിയ പാട്ടുകളും പല തവണ കേട്ടതാണ്.
വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന വരികളും വാക്കുകളും ഉള്‍ച്ചില്ലകള്‍ തൊട്ട് തന്നെയാണ് കടന്ന് പോകുന്നത് . ഹൃദയത്തിന്റെ ആഴത്തില്‍ ആലേഖനം ചെയ്യപ്പെട്ട ഇതു പോലുള്ള എത്രയെത്ര വരികള്‍
പ്രിയ കവേ ഹൃദയം നുറുങ്ങി നോവുന്നു
കണ്ണീരണിഞ്ഞ
ഈണങ്ങള്‍ ശേഷിച്ച് എങ്ങോ നീ മടങ്ങുമ്പോള്‍ വലയില്‍ വീണ കിളികളാകുന്നു ഞങ്ങള്‍.

പ്രിയ കവിക്ക് ആത്മപ്രണാമം.
1 Comments
Pranamam... ..ethrayethra nashtangal..😪😪
ReplyDelete