ഓര്‍മ്മകള്‍ മരിക്കാതെ കാത്തിടാം | അനിത റജി

തെരുവിലെ അനാഥന്റെ ബാല്യം ഏറ്റെടുത്തകവി, ചോരവീണമണ്ണില്‍ പുരണ്ട വരികളിലൂടെ വ്യത്യസ്തനായ ബാര്‍ബറാം ബാലനെ നമുക്കു സമ്മാനിച്ചു എന്റമ്മേടെ ജിമുക്കി കമ്മല്‍ ആഘോഷിക്കാന്‍ ഇട്ടു തന്നിട്ട് ഓണാട്ടുകരയുടെ ജനകീയ കവി യാത്രയായി.....
മൂര്‍ച്ചയുള്ളൊരായുധ-
ങ്ങളല്ല പോരിനാശ്രയം.. 
ചേര്‍ച്ചയുള്ള മനസങ്ങള്‍
തന്നെയാണതെന്നോര്‍ക്കണം... 
ഓര്‍മ്മകള്‍ മരിച്ചിടാതെ 
കാക്കണം കരുതിനായ്... 
കാരിരുമ്പിലെ തുരുമ്പ് 
മായ്ക്കണം ജയത്തിനായ് ' 

ഓണാട്ടുകരയുടെ പ്രിയപുത്രന് മരണമില്ല... ജനഹൃദയങ്ങളില്‍ അമരത്വം നിറച്ച വരികളാണ് അദ്ദേഹം  എഴുതിച്ചേര്‍ത്തിരിക്കുന്നത്. 

' സമത്വമെന്നോരാശയം
മരിക്കുകില്ല ഭൂമിയില്‍ 
നമുക്കുസ്വപ്നമോന്നു തന്നെ 
അന്നുമിന്നുമെന്നുമേ... !'

അനില്‍ പനച്ചൂരാന്‍ വരികള്‍ക്കിടയിലൂടെ സംസാരിച്ചു, സംവദിച്ചു, നിലപാടുകള്‍ തുറന്നുപറഞ്ഞു.. തീവ്ര വരികളാലും അദ്ദേഹം ജനഹൃദയങ്ങളില്‍ ഒരു സ്ഥാനം കോറിയിട്ടു..

'തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത
 കേള്‍ക്കാനായി
 ഗ്രാമം കൊതിക്കാറുണ്ടെന്നും
 തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
 ഞാനും
 കൊതിക്കാറുണ്ടെന്നും '

പ്രവാസി ജീവിതത്തിന്റെ നോവും പ്രതീക്ഷകളുമൊക്കെ അത്രമേല്‍ മനോഹരമായി ഹൃദയത്തില്‍ ചാര്‍ത്തിയ മറ്റേതു ഗാനമുണ്ട്....

കവിതകളെ ഇത്രയേറെ അര്‍ത്ഥവത്താക്കി ആലാപനമികവുകൊണ്ടു കൈരളിയുടെ മാനവഹൃദയങ്ങള്‍ കവര്‍ന്നാണ് അങ്ങ് പോകുന്നത്.... മടങ്ങിവരാത്ത യാത്രപോകുന്ന പ്രിയകവിക്ക് അശ്രുപൂക്കള്‍... അമരത്വം നിറഞ്ഞ വരികളിലൂടെ അങ്ങ് ജനഹൃദയങ്ങളില്‍ ജീവിക്കും...



--------------------------------------------------

അനിത റജി

Post a Comment

1 Comments

  1. നന്നായിട്ടുണ്ട് എഴുത്തുകൾ
    '

    ReplyDelete