മറയ്ക്കപ്പെടാത്ത
കുസൃതി കുറിപ്പുകള്‍...
സൗഹൃദത്തിന്റെ
കള്ള കുഴികളില്‍
വീണടയാളമാര്‍ന്ന
കാല്‍മുട്ടിന്‍ പഴക്കങ്ങള്‍...
കൗമാര വികൃതിതന്‍
മോഹന സ്വപ്നങ്ങളില്‍
വളപ്പൊട്ടലുകളാലേറ്റ
കൈനഖപ്പാടുകള്‍...
മിഴിനീരണിഞ്ഞ്
തമ്മില്‍ പിരിഞ്ഞകലും
ക്രൗഞ്ച മിഥുനങ്ങള്‍ തന്‍
യൗവ്വന പടര്‍പ്പുകള്‍....
വഴിയടഞ്ഞുലയും
ജീവിതവീഥിയില്‍
വിണ്ട കാലുകള്‍ തന്‍
പ്രയാണ ദൂരങ്ങള്‍...
സ്മൃതി ഭ്രംശം വന്ന്
ഒറ്റപ്പെട്ടകന്നവ
മനസ്സിന്‍ തകരപ്പെട്ടിയില്‍
കാലത്തിന്‍ തുരുമ്പേശാ തെ
വീണ്ടും കൂട്ടമായ് ...
ഓര്‍മ്മക്കൂട്ടമായ്...!
---------------------------------------------
ഈശ്വരന്‍.കെ.എം.
0 Comments