രബീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മദിനത്തോടനുബന്ധിച്ച് ലോകസാഹിത്യത്തിനും സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സമര്‍പ്പണത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
ശ്രീകല നിരവധി ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ ആന്തോളജികളുടെ ഭാഗമാണ്, 'സോള്‍ ഇന്‍ ഹോള്‍', 'അമോറസ് മ്യൂസിംഗ്‌സ്', 'മൃദുല', 'മൃദുല' എന്നിവയുടെ രചയിതാവാണ്, രണ്ടാമത്തെ പുസ്തകമായ 'അമോറസ് മ്യൂസിംഗ്‌സ്' ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ ആണ്. ശ്രീകല പി.വിജയന്‍ എന്ന എഴുത്തുകാരി തന്റെ വിവേകത്തിന്റെയും മാനുഷിക സമീപനത്തിന്റെയും പേരില്‍ ലോകസാഹിത്യത്തില്‍ തന്റേതായ ഇടം നേടിയിട്ടുണ്ട്.
ശ്രദ്ധേയമായ കവിതകളുടെ രചയിതാവായ ശ്രീകല പി.വിജയന്‍ ഇതിനകം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അവരുടെ കവിതകള്‍ പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള അവളുടെ നിസ്വാര്‍ത്ഥ സേവനം പ്രശംസനീയം ആണ്. അവര്‍ ഒരു കൂട്ടം യുവ എഴുത്തുകാരെ വളര്‍ത്തുകയും ഇപ്പോള്‍ ആ കുരുന്നു പ്രതിഭകളുടെ ആദ്യത്തെ ആന്തോളജി 'ദി ബര്‍ജിയന്‍സ്' പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്രിയേറ്റീവ് വുമന്‍, സര്‍ഗ്ഗധാര, പാലക്കാടന് ഫോറം തുടങ്ങി നിരവധി രജിസ്റ്റര്‍ഡ് സംഘടനകളില്‍ അംഗമാണ് എഴുത്തുകാരി ശ്രീകല പി.വിജയന്‍. സാഹിത്യ വേദികളില്‍ അവരുടെ സാന്നിധ്യം ഒരു മുതല്‍ക്കൂട്ടാണ്.
----------------------------------------------------
0 Comments