ഞാന്‍ എന്തു തെറ്റാ അമ്മയോട് ചെയ്‌തേ....
വാവയ്ക്ക് എന്തോരം നൊന്തുന്നു അമ്മയ്ക്കറിയോ....
ഈ വാവ പാവായിരുന്നില്ലേ.... ന്നിട്ടും.... ന്തിനാ അമ്മേ.....
********
മോളേ .... അനുപമ ഞെട്ടിയുണര്‍ന്നു...
തന്റെ വയറില്‍ കൈവച്ചവള്‍ അലറികരഞ്ഞു... മോളേ ... എന്റെ.... എന്റെ പൊന്നുമോളേ...
ഈ അമ്മയോട് ക്ഷമിക്കെടാ.... അമ്മയ്ക്ക്.... അമ്മയ്ക്ക് വേറെ വഴിയില്ലാഞ്ഞിട്ടാ.... എന്റെ കുഞ്ഞനേ എന്നില്‍ നിന്നും പറിച്ചെടുക്കുന്നത് ഈയമ്മ അറിഞ്ഞില്ലെടാ കണ്ണാ...
അവള്‍ ഭ്രാന്തമായി പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു....
അനു....
അവളുടെ കരച്ചില്‍ കേട്ട് അരികില്‍ കിടന്നുറങ്ങുകയായിരുന്ന ശ്യാം ഞെട്ടിയുണര്‍ന്നു....
ന്താ അനു.... എന്താ.... എന്താ പറ്റിയെ... എന്തിനാ... ന്തിനാ നീ ഇങ്ങനെ....
ന്റെ... ന്റെ കുഞ്ഞ് ..
എന്താനു.... എന്താടാ പറ്റിയെ...
അവന്‍ അവളുടെ തോളില്‍ കൈവച്ചുകൊണ്ട് ആര്‍ദ്രമായി ചോദിച്ചു...
വേണ്ടാ.... ന്നെ... ന്നെ തൊടണ്ടാ....
അനു ശ്യാമിന് നേരെ ചീറി....
ഷോക്കേറ്റതുപോലെ അവന്‍ അവളുടെ തോളില്‍ വച്ച കൈ പിന്‍വലിച്ചു....
അനു...
അവന്‍ ദയനീയമായി വിളിച്ചു..
കൊന്നില്ലേ.... ന്റെ.... ന്റെ കുഞ്ഞിനെ കൊന്നില്ലേ.... വേണ്ടാ വേണ്ടാന്ന് ആയിരം തവണ കെഞ്ചി പറഞ്ഞില്ലേ ഞാന്‍.... എന്നിട്ടും..... എന്നിട്ടും... എന്നില്‍നിന്നും..... പറിച്ചെടുത്തില്ലേ...
എനിക്കും.... പോണം.... എന്റെ കുഞ്ഞിന്റെ കൂടെ എനിക്കും പോണം....
വാവേ.... അമ്മേടെ പൊന്നെ.... അമ്മേക്കൂടെ കൊണ്ടോടാ കണ്ണാ....
പതം പറഞ്ഞവള്‍ കരഞ്ഞുകൊണ്ടേയിരുന്നു....
എന്റെ വാവേ.... അമ്മയോട് ക്ഷമിക്കെടാ മുത്തേ....
പതം പറഞ്ഞുള്ള അവളുടെ കരച്ചില്‍ ശ്യാമിന്റെ ഉള്ളില്‍ തന്നെ തറച്ചു....
കരയട്ടെ.... അവളുടെ ഉള്ളിലെ സങ്കടങ്ങളെല്ലാം ആ കണ്ണീരിലൂടെ പെയ്തിറങ്ങട്ടെ...
അവന്‍ അവളെ തന്റെ നെഞ്ചോടു ചേര്‍ത്തു...
പതിയെ പതിയെ അനുവിന്റെ കരച്ചിലിന്റെ ശക്തി കുറഞ്ഞുവന്നു....
പതിയെ അവള്‍ മയക്കത്തിലേക്ക് വഴുതിവീണു.... സാവധാനം ബെഡിലേക്ക് അവളെ കിടത്തിയതിനു ശേഷം അവളുടെ മുടിയിഴകളില്‍ അവന്‍ ആര്‍ദ്രമായി തഴുകി...
അവളുടെ ഈ അവസ്ഥയ്ക്ക് കാരണം താനാണല്ലോ എന്ന തിരിച്ചറിവ് അവനെ ഒരുപാട് നോവിച്ചു..
അനുവിന്റെ മുടിയിഴകളില്‍ തലോടിക്കൊണ്ടിരുന്ന അവന്റെ മനസ്സ് ആറുമാസങ്ങള്‍ക്ക് പിന്നിലേക്ക് സഞ്ചരിച്ചു...
********
അനു.....
അനു..... നീയിതവിടെ എന്തെടുക്കുവാ.....
അനു.....
ദാ വരുന്നു ഏട്ടാ....
എന്താനു ഇത്... സമയം എത്രയായിന്ന് അറിയോ...
സോറി ഏട്ടാ... എനിക്കെന്തോ ഒരു വല്ലായ്മ പോലെ... അതുകൊണ്ടാ...
മം... എന്തുപറ്റി....
അറിയില്ലേട്ടാ.... എങ്കിലും.... എനിക്ക് ഒരു സംശയം ഉണ്ട്....
എന്തു സംശയം...
അത്....
ശ്യാമിന്റെ ആ ചോദ്യത്തിന് ഉത്തരമെന്നോണം അവള്‍ ഒരു പുഞ്ചിരിയോടെ കൈ വയറിന്മേല്‍ വച്ചു...
അനു.... ഉറപ്പാണോ...
അവന്‍ ആശ്ചര്യത്തോടെ ചോദിച്ചു....
അറിയില്ല... ഒരു സംശയം.... വൈകിട്ട് വരുമ്പോ ഒരു പ്രെഗ്‌നെന്‍സി കാര്‍ഡ് വാങ്ങിയിട്ട് വായോ... നമുക്ക് നോക്കാം..
ഉം.... തത്കാലം നീ ഇത് ഇപ്പൊ ആരോടും ഒന്നും പറയണ്ട.... ഞാന്‍ വൈകിട്ട് നേരത്തെ വരാം...
ഉം...
ഞാന്‍ ഇറങ്ങുന്നു....
ശ്യാം യാത്രപറഞ്ഞിറങ്ങി... അവളുടെ മുഖത്തെ ക്ഷീണവും വാട്ടവും ശ്യാമിന്റെ അമ്മ ശ്രദ്ധിച്ചിരുന്നു....
എന്തുപറ്റി മോളേ എന്ന അവരുടെ ചോദ്യത്തിന് ഒന്നുമില്ലമേ എന്ന് പറഞ്ഞവള്‍ ഒഴിഞ്ഞുമാറി...
ശ്യാം വരുവാനായി അവള്‍ നിമിഷങ്ങള്‍ എണ്ണി കാത്തിരുന്നു..
സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങുന്നതായി അവള്‍ക്ക് തോന്നി.
ശ്യാം വന്നതും അനുവിനെയും വിളിച്ചുകൊണ്ട് മുറിയില്‍ കയറി കതകടച്ചവന്‍ കാര്‍ഡ് അനുവിന്റെ കയ്യില്‍ കൊടുത്തു കൊണ്ട് പറഞ്ഞു...
ദാ നോക്ക്...
അനു കാര്‍ഡുമായി ബാത്‌റൂമില്‍ കയറി... രണ്ടു തുള്ളി യൂറിന്‍ ഉറ്റിച്ചതിന് ശേഷം ആകാംഷയോടെ അവള്‍ കാര്‍ഡിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു....
ഒടുവില്‍ അവളുടെയുള്ളില്‍ സന്തോഷം വിതറിക്കൊണ്ട് രണ്ടു പിങ്ക് കളര്‍ തെളിഞ്ഞുവന്നു.
അവള്‍ പെട്ടന്ന് തന്നെ ശ്യാമിന്റെ അടുക്കലെത്തി....
ശ്യാമേട്ടാ... ദേ... നോക്ക്.... ഞാന്‍... എനിക്ക്.... ശ്യാമേട്ടാ... ഏട്ടന്‍ ഒരച്ഛനാവാന്‍ പോകുന്നു.
ശ്യാം ആകാംഷയോടെ കാര്‍ഡിലേക്ക് നോക്കി...
ശരിയാണ്.... രണ്ടു പിങ്ക് കളര്‍ തെളിഞ്ഞിരിക്കുന്നു....
ഏട്ടാ... ഞാന്‍... ഇത് അമ്മയോട് പറയട്ടെ....
വേണ്ടാ...
പെട്ടന്ന് അവന്റെ മുഖഭാവം മാറി....
അനു ഞെട്ടിത്തരിച്ചുകൊണ്ട് അവനെ നോക്കി.
എന്താ ഏട്ടാ...
വേണ്ടാ.... ആരോടും ഒന്നും പറയണ്ട.... നമ്മുടെ കല്യാണം കഴിഞ്ഞിട്ട് 4 മാസമേ ആയിട്ടുള്ളു... ഇതുവരെ നമ്മള്‍ ഒന്ന് സെറ്റില്‍ഡ് ആയിട്ടുകൂടിയില്ല.... അതുകൊണ്ട്.... അതുകൊണ്ട് ഈ കുഞ്ഞ്..... ഇതിപ്പോ..... ഇതിപ്പൊ നമുക്ക് വേണ്ട....
ഏട്ടാ..... ഇടറിയ ശബ്ദത്തില്‍ അവള്‍ വിളിച്ചു....
ഏട്ടാ.... നമ്മുടെ കുഞ്ഞല്ലേട്ടാ.... അതിനെ.... അതിനെ വേണ്ടാന്നു.... പറയാന്‍ എങ്ങനെ.... എനിക്ക്.... എനിക്ക് പറ്റില്ല.... പറ്റില്ലേട്ടാ.... എന്റെ... കുഞ്ഞ്... .... അതിനെ ഇല്ലാതാക്കാന്‍.... എനിക്ക് കഴിയില്ലെട്ടാ....
ഹൃദയം നുറുങ്ങുമാറ് അവള്‍ കരഞ്ഞു... പക്ഷെ ശ്യാമിന്റെ തീരുമാനത്തിനു മാറ്റമുണ്ടായില്ല.
പിറ്റേന്ന് തന്നെ അവന്‍ അവളെയും കൂട്ടി ഡോക്ടറെ കണ്ടു....
ഡോക്ടര്‍... ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാലുമാസമേ ആയിട്ടുള്ളു... ഇത്ര പെട്ടന്നൊരു കുട്ടി.... ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.... സൊ....
ശ്യാം ആണ് സംസാരിച്ചത്.... ഒന്നും മിണ്ടാതെ കണ്ണീരോടെ ഇരിക്കുവാന്‍ മാത്രമേ അനുവിന് കഴിഞ്ഞുള്ളു.
ഡോക്ടര്‍ ശ്യാമിനെ പറഞ്ഞു തിരുത്തുവാന്‍ ശ്രമിച്ചുവെങ്കിലും ശ്യാം തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു..
ഒടുവില്‍ താന്‍ ഈ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിക്കില്ല എന്ന് ഡോക്ടര്‍ തീര്‍ത്തു പറഞ്ഞതോടെ ശ്യാം അനുവിനെയും കൂട്ടി അവിടെ നിന്നുമിറങ്ങി.
ഡോക്ടര്‍ കൈയ്യൊഴിഞ്ഞുവെങ്കിലും തന്റെ തീരുമാനം മാറ്റുവാന്‍ ശ്യാം തയ്യാറായില്ല... ഏതു വിധേനയും ആ കുഞ്ഞിനെ ഇല്ലാതാക്കുമെന്ന് ശ്യാം തീരുമാനിച്ചുറപ്പിച്ചിരുന്നു.
ഹോസ്പിറ്റലില്‍ നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന വഴി പരമാവധി ഗട്ടറിലും മറ്റും ചാടിച്ചാണ് അവന്‍ ഡ്രൈവ് ചെയ്തത്.
വീട്ടില്‍ എല്ലാവരും വിശേഷം അറിഞ്ഞു... എല്ലാവരിലും പുതിയ അതിഥി വരുന്നതിന്റെ സന്തോഷം അലതല്ലി... പക്ഷെ... ശ്യാമിന്റെ ഉള്ളില്‍ അടങ്ങാത്ത കലിയായിരുന്നു.
ശ്യാമിന്റെ തീരുമാനം ഉറച്ചതാണെന്ന് അറിയാവുന്ന അനുവിനും മറ്റുള്ളവര്‍ക്കൊപ്പം മനം നിറഞ്ഞു സന്തോഷിക്കുവാന്‍ സാധിച്ചില്ല...
എങ്കിലും മറ്റുള്ളവരുടെ മുന്നില്‍ അവള്‍ സന്തോഷം അഭിനയിച്ചു
..
ദിവസങ്ങള്‍ മുന്നോട്ടു പോയി. അനുവിനോടുള്ള ശ്യാമിന്റെ സമീപനത്തിലും മാറ്റങ്ങള്‍ വന്നുതുടങ്ങി... അവളെയും കുഞ്ഞിനേയും അവന്‍ സ്‌നേഹിക്കാന്‍ തുടങ്ങി...
പക്ഷെ അവന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന ദുഷ്ട ചിന്ത മനസിലാക്കുവാന്‍ അനുവിന് സാധിച്ചില്ല....
ശ്യാം അവസരം കാത്തിരുന്നു... ഒടുവില്‍... വീട്ടില്‍ അമ്മയും അച്ഛനും ഒന്നും ഇല്ലാതിരുന്ന ഒരു രാത്രി, എവിടെ നിന്നോ സങ്കടിപ്പിച്ച ഗര്‍ഭം അലസുവാനുള്ള മരുന്ന് അനു അറിയാതെ, ഭക്ഷണത്തില്‍ കലക്കി അവന്‍ അവള്‍ക്ക് കൊടുത്തു....
ഭക്ഷണം കഴിച്ചു കിടന്ന അനുവിന് അസഹ്യമാം വിധം വയറുവേദന അനുഭവപ്പെട്ടു... അരികില്‍ കിടന്ന ശ്യാമിനെ അവള്‍ പലതവണ വിളിച്ചെങ്കിലും ഉറക്കം നടിച്ചുകിടന്നിരുന്ന ശ്യാമിനെ ഉണര്‍ത്തുവാന്‍ അവള്‍ക്ക് കഴിഞ്ഞില്ല...
ഒടുവില്‍ അവളുടെ അനക്കമൊന്നും കേള്‍ക്കുന്നില്ലായെന്ന് തോന്നിയപ്പോള്‍ അവന്‍ കണ്ണുകള്‍ തുറന്നു... ആ സമയം അവന്‍ കണ്ട കാഴ്ച അവന്റെ ഹൃദയം തകര്‍ത്തു...
രക്തത്തില്‍ കുളിച്ച്, ചലനമില്ലാതെ തന്റെ പെണ്ണ്...
അനു....
അവന്‍ അവളെ കുലുക്കി വിളിച്ചുവെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല...
രക്തത്തില്‍ കുളിച്ചുകിടക്കുന്ന അവളെയും കോരിയെടുത്തു കൊണ്ട് അവന്‍ ആശുപത്രിയിലേക്ക് പാഞ്ഞു...
ഡ്രൈവ് ചെയ്യുമ്പോഴും ഇടയ്ക്കിടെ അവന്‍ അവളെ വിളിച്ചുകൊണ്ടിരുന്നു....
അനു.... ഡാ... ഇപ്പൊ... ഒരു കുഞ്ഞിനെ വേണ്ടാന്നെ ഞാന്‍...
ആശുപത്രിയില്‍ ശരൗ വിന്റെ അടച്ചിട്ട വാതിലിനു മുന്നില്‍ ആലമ്പമറ്റവനെപ്പോലെ അവന്‍ തളര്‍ന്നിരുന്നു....
അനുവിന് അബോര്‍ഷന്‍ സംഭവിച്ചിരിക്കുന്നുത്രെ.... കുറച്ചു സമയം കൂടി വൈകിയിരുന്നുവെങ്കില്‍ അനുവിന്റെ ജീവന്‍ പോലും അപകടത്തിലായേനെത്രെ....
ഡോക്ടറുടെ വാക്കുകള്‍ അവന്റെ ഹൃദയം തകര്‍ത്തു.... ഒരു കുഞ്ഞിപ്പോള്‍ വേണ്ട എന്നവന്‍ തീരുമാനിച്ചിരുന്നു... പക്ഷെ.... അത് അനുവിന്റെ ജീവന് ഭീക്ഷണിയാണവണമെന്നവന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല... പക്ഷെ... ഇപ്പൊ.... തന്റെ തെറ്റ്... തന്റെ പതിയുടെ ജീവന്‍ കൂടി അപകടത്തിലാക്കി എന്ന തിരിച്ചറിവില്‍ അവന്‍ തകര്‍ന്നു.. ഹൃദയം നുറുങ്ങി അവന്‍ പശ്ചാത്തപിച്ചു.
അവന്റെ പശ്ചാത്താപത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമെന്നോണം അനുവിന്റെ ജീവന്‍ തിരിച്ചു കിട്ടി. പക്ഷെ... തന്റെ കുഞ്ഞ് നഷ്ടമായെന്ന സത്യം ഉള്‍കൊള്ളാന്‍ ആ പാവം പെണ്ണിന് കഴിഞ്ഞില്ല. അവളുടെ സമനില തെറ്റി....
അവന്റെ കണ്ണില്‍ നിന്നും രണ്ടുത്തുള്ളി കണ്ണുനീര്‍ അനുവിന്റെ മുഖത്തേക്കിറ്റു വീണു.....
അവളുടെ മുടിയിഴകളില്‍ ആര്‍ദ്രമായി തഴുകി, അവളുടെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് അവന്‍ പറഞ്ഞു....
അനു... മാപ്പ്.... നിന്നോട് ഞാന്‍ ചെയ്ത തെറ്റ് അത് എത്ര വലുതായിരുന്നുവെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു....
പിന്നെ, അവന്‍ പതിയെ റൂമില്‍ നിന്നും ബാല്‍ക്കണിയിലേക്കിറങ്ങി.... ആകാശത്തിലെ നക്ഷത്രകൂട്ടത്തിലേക്ക് കണ്ണയച്ചുകൊണ്ട് അവന്‍ പറഞ്ഞു....
കുഞ്ഞേ.... പാപിയായ ഈ അച്ഛന് മാപ്പ് തരണം....
നിന്റെ അമ്മയുടെ സങ്കടം കാണുന്നില്ലേ നീയ്യ്.... ആ സങ്കടം മാറ്റുവാനായി ഒരിക്കല്‍ കൂടി നിന്റെ അമ്മയുടെ വയറ്റില്‍ പുനര്‍ജനിച്ചൂടെ നിനക്ക്.... അങ്ങനെയെങ്കില്‍ സ്‌നേഹം കൊണ്ട് ചെയ്തുപോയ തെറ്റിന് പ്രശ്ചിത്തം ചെയ്‌തോളാം ഈ മഹാപാപി...
അവന്‍ ഹൃദയം നുറുങ്ങികരഞ്ഞു...
തത്സമയം അവന്റെ വാക്കുകള്‍ കേട്ടിട്ടെന്നവണ്ണം അങ്ങ് ദൂരെ ആകാശത്തിലെ നക്ഷത്രക്കൂട്ടത്തില്‍ നിന്നും ഒരു കുഞ്ഞ് നക്ഷത്രം അവനെ നോക്കി കണ്ണുചിമ്മി....
അത് അവളായിരിക്കും... അവന്റെ തെറ്റുകൊണ്ട് അവര്‍ക്ക് നഷ്ടമായ അവരുടെ കാണാകണ്മണി...
♥ anju arun
0 Comments