വിടർത്തിടുന്ന വെണ്ണിലാച്ചിരി
പുൽകിടുന്ന തീരമങ്ങനെ
കുമ്പിളിലായ് അമ്പിളിക്കല
ഒന്നടുത്തു മിന്നിടുന്നിതാ നിമിഷമിന്ന്
കണ്ണിറുക്കി മെല്ലെയങ്ങനെ
തടുത്തുപോയി ശ്വാസമിന്നതോ
തുണിപഴുതിൽ ചത്തു വിണ്ടുകീറിയങ്ങനെ
പറന്നുപൊങ്ങാൻ വെമ്പലോടെയീ
ഭയക്കാടുതീണ്ടു മാനവക്കിളി
കടലടുത്തു വന്നിരമ്പലാൽ
കുഞ്ഞുതിരകൾ മായ്ക്കും വിരലെഴുത്തുക്കൾ
മായ്ച്ചിടുമീ നോവുനേരവും
കാലമല്ലേ കാഞ്ഞിരക്കുരു!
പെയ്തുപോയ മഴയിലല്ലയോ
വസന്തമെന്ന ചിരിനിറഞ്ഞ കുഞ്ഞുപൂക്കള്.
-----------©dhana ayyappan-----------------
2 Comments
ഗംഭീരം
ReplyDelete👏👏👏👏
ReplyDelete