മുറിവ് | സി.എം.വിനയചന്ദ്രന്‍

റക്കമുണര്‍ന്നു നോക്കിയപ്പോള്‍ 
നെറ്റിയില്‍ ഒരു മുറിവ് . 
 സ്വപ്നത്തില്‍ പറ്റിയതാവാം.. 
ചോരയുടെ നനവ് ഇനിയും മാഞ്ഞിട്ടില്ല. 
എന്തായിരുന്നു സ്വപ്നമെന്നോ, 
ആരായിരുന്നു മുറിവേല്‍പ്പിച്ചതെന്നോ 
ഓര്‍ത്തെടുക്കാനേ കഴിയുന്നില്ല. 
കണ്ണിനും കണ്ണാടിക്കും കാണാവുന്നിടത്തു 
തന്നെയായിപ്പോയി മുറിവ് . 
കാണുന്നവരോടൊക്കെ 
ഉത്തരം പറഞ്ഞ് പറഞ്ഞു മടുത്തു. 
സ്വപ്നത്തില്‍ കിട്ടിയതാണെന്ന് 
ആരോടും പറഞ്ഞില്ല. 
ആളുകളെന്തു വിചാരിക്കും... 
ഇപ്പോള്‍ അടുത്ത സ്വപ്നത്തിനായുള്ള 
കാത്തിരിപ്പിലാണ്. 
മുറിവുണക്കുന്ന, മായ്ക്കുന്ന 
ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ ..! 
C.M.Vinayachandran
E-Delam ID No: ED001

Post a Comment

0 Comments