നോവുകടല്‍ | ബിന്ദു. എസ്സ്

ടല്‍ കത്തിയെരിഞ്ഞൊരു പകല്‍
വെന്തു പിടഞ്ഞ മീനുകള്‍ 
കരയിലഭയം തിരഞ്ഞു.
തിളച്ചുമറിയു കടല്‍ ജലത്തിനു മുകളില്‍,
ഹൃദയം ആവിയായി പൊങ്ങിപ്പരന്നു.
ഈയുഷ്ണമേഘംതണുക്കുതും
കരളില്‍ ആ ശീതകണങ്ങള്‍ നിറയുന്നതുമോര്‍ത്ത് ഞാനും.
ഉപ്പു മണമിറ്റു ഉഷ്ണക്കാറ്റ് എന്നെ
പൊതിഞ്ഞ് ചുട്ടുപൊള്ളിച്ചു.
ഞാനും രാമഴ കാത്തു.
തോണിയേറി നിധി തേടിയിറങ്ങിയവന്‍
വല നിറച്ചും വറുതിയുമായി മടങ്ങാനുറച്ചു.
പിടഞ്ഞ മീനുകളൊും വലയണഞ്ഞതേയില്ല.
കത്തിയ കടലിന്റെ ഉടലാഴങ്ങളിലേറെ തുഴയെറിഞ്ഞിട്ടും,
തന്റെ സ്വപ്നങ്ങളുടെ നിഴലളക്കാനുമാവാതെ
ഒരു മീനടയാളം പോലുമവശേഷിപ്പിക്കാനാവാതെ മടങ്ങാനുറച്ചു.
വയറെരിഞ്ഞു തളര്‍ന്നു നീറിയൊടുങ്ങുമാ കരയില്‍,
വിശപ്പിന്റെ കുന്തമുനയില്‍ത്തടഞ്ഞു വീണുറങ്ങുവര്‍.
ഉള്‍ച്ചെരാതില്‍ തപം നിറച്ചവന്‍ മടക്കയാത്രയ്‌ക്കൊരുങ്ങി, 
കരയില്‍ കാത്തിരുവളെയും കടലെടുത്തതറിയാതെ, 
തിരയൊഴുക്കിലെ നുര പോലെ അവനപ്പോള്‍ 
കടലു തന്നെയാവുകയായിരുന്നു ഉള്ളുരുകി കത്തിയമർന്ന കടല്‍.

Post a Comment

0 Comments