അമ്മയുടെ ദുഃഖം | രാജു കാഞ്ഞിരങ്ങാട്


ത്ര കാലം കഴിഞ്ഞാലും

മകന്‍ മരിച്ചൊരമ്മ

നിങ്ങള്‍ കാണുന്ന അമ്മയേയല്ല.

ആകപ്പാടെ ഒരു പൊരിച്ചലാണ്

ഉണ്ണുമ്പോള്‍, ഉറങ്ങുമ്പോള്‍,

ഇറങ്കല്ലൊന്നനങ്ങിയാല്‍, വാതിലൊ-

ന്നടഞ്ഞാല്‍

ആഴമുറ്റഹൃദയത്തില്‍

വേദനയുടെ രക്തപ്രവാഹമാണ്

കലങ്ങിത്തുളുമ്പുന്ന കണ്ണില്‍ നിന്ന്

ഒലിച്ചിറങ്ങുന്നത് കടലാണ്

ചുട്ടുപൊള്ളുന്ന നെഞ്ചിന്‍ ചൂടില്‍,-

മിടിപ്പില്‍

ഉണങ്ങിച്ചുളിഞ്ഞ മാറിടത്തില്‍, 

മാംസ -ത്തില്‍ അസ്ഥിയില്‍, 

മജ്ജയില്‍ ഓര്‍മ്മകളുടെ

ഓളംതല്ലലാണ്.

നിലാവ് ഒരു നുകപ്പാടുയരുമ്പോള്‍

ഒരു ഘോഷാസ്ത്രീയെപ്പോലെ

മഴക്കാറിനുള്ളില്‍ മറഞ്ഞു നില്‍-

ക്കുമ്പോള്‍

ഏകാന്തതയുടെ കനലടുപ്പില്‍

ചിന്തകളുടെ ചിലന്തിവലയില്‍ 

പിടയുമ്പോള്‍ ഒറ്റവിതുമ്പലോ, 

പിറുപിറുക്കലോ,

ശ്മശാന മൂകതയോ ആണ്.

Post a Comment

0 Comments