തണുത്തുറക്കും മുമ്പേ | റിയാസ് പുലിക്കണ്ണി

riyaz-pulikkanni-kavitha


സിരയിലെ
രക്തം
തണുത്തുറക്കും
മുമ്പേ
എനിക്കൊന്നുറക്കെ
ചിരിക്കണം.

നീതിയുടെ 
ബലിക്കല്ലില്‍
കുടിയിരിക്കുന്ന
സാത്താന്‍മാരെ
പടിയിറക്കി,
അധികാരത്തില്‍
ഒട്ടിപ്പിടിച്ചിരിക്കുന്ന
അട്ടകളെ
തട്ടിമാറ്റി, 
ഖജനാവില്‍
കയ്യിട്ടു വാരുന്ന
ആര്‍ത്തി
പ്പണ്ടാറങ്ങളെ
ആട്ടിപ്പുറത്താക്കി,
പെണ്ണിനെ
കൊത്തിവലിക്കാന്‍
കാത്തു
നില്‍ക്കുന്ന
കാമവെറിയന്‍മാരെ
കുത്തിമലര്‍ത്തി,
മണ്ണില്‍ 
ചോര
കലര്‍ത്താന്‍
കണ്ണില്‍
എണ്ണയൊഴിച്ചു
കാത്തിരിക്കുന്ന
കാപാലികരുടെ
കണ്ണു കെട്ടണം.

ഒടുക്കം ....
ഉള്ള് തണുത്ത
മണ്ണിലൊന്ന്
എനിക്കലിയണം.
------© riyas pulikkanni--------

Post a Comment

0 Comments