വിളക്കത്ത് വിളമ്പാം | സന്ധ്യാ വാസു

sandhya-vasu-story


മ്മുക്കുട്ട്യേ..... ഒന്ന്, വേഗാവട്ടെ....

അച്ഛന് വിശക്കുന്നു... 

ഇലയില്‍ സദ്യവട്ടങ്ങള്‍ വിളമ്പുന്ന തിരക്കിലായിരുന്നു അവള്‍, എല്ലാം ആയി.

ഒരു ഗ്ലാസില്‍ വെള്ളവും വേറൊരു ഗ്ലാസില്‍ പായസവും കൂടി വച്ചു. 

ഒരു ചെറിയ നാക്കിലയില്‍, അരിയും തുളസിയിലയും അതില്‍ നിന്ന് കുറച്ചു എടുത്തു,,,,

കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിനു മുന്നില്‍ വിളമ്പിയ ഓണസദ്യ യിലേക്ക് പ്രാര്‍ത്ഥനയോടെ,,,, അരിയും പൂവുമിട്ടു നമസ്‌കരിച്ചപ്പോള്‍,,,

കണ്ണ് നിറഞ്ഞു തുളുമ്പി.... 

എന്തായിത് അമ്മുട്ട്യേ....... 

ഈ കണ്ണീര്... കാണാനാണോ.... 
ഓരോ ആണ്ടറുതിക്ക്,

നീ..
*വിളക്കത്ത് വിളമ്പുന്ന
സദ്യ കഴിക്കാന്‍ അച്ഛന്‍ ഓടിയെത്തുന്നത്....*

ഒരു കുളിര്‍ തെന്നലായച്ഛന്റെ സ്‌നേഹം അവളെ തഴുകി..... തലോടി...... 
കടന്നു പോയി......... !
-----------©sandhyavasu-------------

Post a Comment

0 Comments