വിധിയെപഴിക്കണോ ..? അതോ ......?
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു തണുത്ത വെളുപ്പാന്‍ കാലം!
'ഹല്ലോ ..... അതെ...ഞാന്‍ തന്നെ ' ന്താ ത്ര രാവിലെ .....നീ പറയ് ....'
അതിരാവിലെ അണ്‍ എക്‌സ് പെറ്റഡായി വരുന്ന ഫോണ്‍ വിളികള്‍ എപ്പോഴും മനസ്സില്‍ നടുക്കം സൃഷ്ടിച്ചിരുന്നു ...
' ന്താ ടി ത്ര രാവിലെ ... നീ പറയ് .'
' ടാ അതേ മ്മടെ ... '
' ങ്ങേ .... നീ ന്താ പറയുന്നേ...?'
' അതേ ടാ ....'
' എപ്പം ...?'
' രാത്രിയിലെപ്പോഴോ ...'
നേരം പര പരാ വെളുത്തു വരുന്ന തേ ഉണ്ടായിരുന്നുള്ളൂ. അതിരാവിലെ എത്തുന്ന ഫോണ്‍കാള്‍ എപ്പോഴും അശുഭമായ വാര്‍ത്ത അറിയിക്കാന്‍ ഉള്ളതാകും എന്ന എന്റെ ധാരണ തെറ്റിയില്ല ....
..... നെ ആരോ....
കണ്ണില്‍ ഇരുട്ടുകയറുന്നതു പോലെ .....
അയാള്‍ ആ കട്ടിലില്‍ ഇരുന്നു.
കുറച്ചു സമയത്തിനു ശേഷമാണ് മനോനില വീണ്ടെടുത്തത് ....
ഇതിനിടയ്ക്ക് സുഹൃത്തുക്കള്‍ ആരൊക്കെയോ വിളിച്ചു ...
ചട്ടമ്പി ആയിരുന്നെങ്കിലും അവന്‍ സ്‌നേഹമുള്ളവനായിരുന്നു
ഒരാള്‍ക്ക് എത്രത്തോളം ചട്ടമ്പിയാകാം അധവാ ഒരു ചട്ടമ്പിയ്ക്ക് ഏതറ്റം വരെ പോകാം എന്നുള്ളതിന് ഏറ്റവും നല്ല തെളിവ് എന്റെയും കൂടി സുഹൃത്തായിരുന്ന അവനായിരുന്നു ...
ഓരോരോ ജന്‍മനിയോഗങ്ങള്‍ .....!
കോളേജില്‍ ഒന്നാം വര്‍ഷം തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് അവനെ പരിചയപ്പെടുന്നത്. കോളേജില്‍ അടി എവിടുണ്ടോ അവിട വനുണ്ടാകും
കോളേജില്‍ തന്നെയല്ല ഏവിടെയായാലും '
എത്രയോ തവണ കത്തി കുത്തില്‍ നിന്നും രക്ഷപെട്ട് വന്നിട്ടുണ്ട്.
എത്ര പേരെ അവന്റെ കത്തി മുനയില്‍ നിര്‍ത്തിയിട്ടുണ്ട്.
പക്ഷേ ആരെയും കുത്തിയതായി അറിവില്ല.
ന്നാലും അസാദ്ധ്യ കരളുറപ്പും ധൈര്യവും മുണ്ടായിരുന്നു അവന്, തമ്പുരാന്‍ കുട്ടിയ്ക്ക് .
അങ്ങനെയുള്ളവന്‍ നല്ലവനായിരുന്നു എന്ന് പറയുന്നതിന്റെ വിരോധാഭാസം അറിയാം.
എങ്കിലും പറയുകയാണ്.
എന്റെ ചുരുക്കം നല്ല സുഹൃത്തുക്കളില്‍ ഒരുവനായിരുന്നു അവന്‍ !
ഒരു കാര്യം !
സൗന്ദര്യമുള്ള പെണ്ണ് അവന്റെ ഏറ്റവും വലിയ ദൗര്‍ബ്ബല്യമായിരുന്നു ....
ഒരു സംഭവം !
കോളേജില്‍ ആരേയും ആകര്‍ഷിക്കുന്ന ശരീര വടിവും അതിനു തക്ക മുഖ കാന്തിയുമുള്ള ഒരു സുന്ദരിയായിരുന്നു അനിത ( പേര് ഇതല്ല )
അവള്‍ സ്‌ക്കോഡാ അതുമല്ലെങ്കില്‍ ബന്‍സ് കാറിലൊക്കെ വന്നിറങ്ങി മന്ദമാരുതനെ പോലെ പതിയെ കോളേജ് വരാന്തയിലേയ്ക്കൂട്ടുകാരികളായവരുടെ അകംമ്പടിയോടെ കയറി പോകുമ്പോള്‍ ആണും പെണ്ണും വെത്യാസമില്ലാതെ എത്ര പേരുടെ കണ്ണുകളാ അനിതയെ പിന്‍തുടരുന്നതെന്നോ....
അതില്‍ ഒരു ജോഢി കണ്ണുകള്‍ എന്റെ സുഹൃത്തിന്റേതായിരുന്നു.
ഒരിക്കല്‍ ഒരു വെള്ളിയാഴച അവന്‍ പറഞ്ഞു:
സുഹൃത്തേ ഇപ്പോള്‍ ഒരു കാര്യം കാണാം :
എന്ത് ...?
ജസ്റ്റ് വെയിറ്റ്
നോക്കിയപ്പോഴുണ്ട് കാറില്‍ നിന്നിറങ്ങിയ അനിത മന്ദമാരുതനെ പോലെ കോളേജിലേയ്ക്ക് ഒഴുകി വരുന്നു ....
ടാ... തമ്പുരാന്‍ കുട്ടി: ( അവനെ അങ്ങനെയാണ് ഞങ്ങള്‍ വിളിച്ചിരുന്നത് )
'നീ എവിടേയ്ക്ക് ?'
അതവന്‍ കേട്ടതായി പോലും ഭാവിച്ചില്ല. അപ്പോഴേയ്ക്കും അവര്‍ മുഖം മുഖം അടുത്തിരുന്നു ...
ഒരു മുഖവുരയില്ലാതെ അവന്‍ സംസാരിച്ചു തുടങ്ങി ...
' ഡീ ...മോളെ... സത്യം പറയാമല്ലോ ...? നിന്റെ സൗന്ദര്യത്തില്‍ ഞാന്‍ വീണു പോയ്... ഇനി നീയില്ലാതൊരു ജീവിതത്തെപ്പറ്റി ...ഛെ ... ആലോചിക്കാന്‍ കൂടിയാവില്ല ... നീ മനസ്സു വെച്ചാല്‍... ഇന്ന് നമുക്ക് ... '
കൊള്ളാം ഇവനെന്താ ഭാവിച്ചാ .....?
' ടാ തമ്പുരാന്‍ കുട്ടാ... ചട്ടമ്പി കുട്ടാ ...എന്റെ ബ്രദര്‍ കരാട്ടേ ബ്ലാക്ക് ബല്‍റ്റാണെന്ന കാര്യം പോട്ടെ. എന്റെ വീട് എന്ന് പറയുന്നത് അതായത് പ്രസിദ്ധമായ പണിക്കശ്ശേരി തറവാട് എന്ന് പറയു ന്നത്ഒരേക്കര്‍ സ്ഥലത്ത് രണ്ട് നിലയോടു കൂടി നില്‍ക്കുന്ന അഞ്ച് ബഡ്‌റൂമുള്ള ഒരു വലിയ ബംഗ്ലാവാണ്. ല്ലാ മുറികളും എ.സി.പിന്നെ സ്‌കോഡയും ബന്‍സും ഉല്‍പ്പടെ നാല് കാറുകള്‍ രണ്ട് ബുള്ളറ്റുകള്‍... കൊല്ലത്ത് രണ്ട് അണ്ടി ഫാക്ടറി: രണ്ട് ഐസ് പ്ലാന്റ് . കൂടാതെ അല്ലറ ചില്ലറ ബിസിനസ്സും. ഇതിന്റെയെല്ലാം നേരവകാശി ഞാനും , ഇത്രയൊക്കെ ആസ്തിയുള്ള എന്നെ കെട്ടാനുള്ള യോഗ്യത നിനക്കെന്താ അത് പറയ്.എന്നിട്ട് നമുക്ക് പറ്റുമെങ്കില്‍ ആലോചിക്കാം '
അപ്പോഴേയ്ക്കും അനിതയുടെ സൈഡിലും തമ്പുരാന്‍ കുട്ടിയുടെ സൈസിലും ധാരാളം കുട്ടികള്‍ വന്നു ചേര്‍ന്നിരുന്നു ...
അവളുടെ ഉത്തരത്തില്‍ അവന്‍ പകച്ചില്ല.
' ടീ .. മോളേ... സുന്ദരി കുട്ടീ ... സമ്മതിച്ചു. ഞാന്‍ വെറും പാവപെട്ടവന്‍.ത്ര യൊക്കെ അസറ്റൊക്കെയുളള നിന്നെ ഒരു പണച്ചാക്ക് കെട്ടിയെന്ന് തന്നെ വെയ്ക്കുക ....
രാത്രിയില്‍ ഒരു പക്ഷേ നിന്റെ ബഡ് റൂമില്‍ അവന് ...... ( ബാക്കി അവ പറഞ്ഞത് പരസ്യമായിട്ട് എഴുതാന്‍ പറ്റിയതല്ല ) തിന് പറ്റിയില്ലങ്കിലോ ?
അപ്പോള്‍ നിന്റെ ജീവിതം കോഞ്ഞാട്ടയായില്ലേ ....?'
അവന്റെ ആ ഉത്തരം കേട്ട് അവള്‍ കാത് പൊത്തി ക്ലാസ്സ് മുറിയിലേയ്ക് പോകാനൊരുങ്ങി ....ഒപ്പം കൂടുണ്ടായിരുന്ന കൂട്ടുകാരികളും : അവന്‍ വിടാന്‍ ഭാവമില്ല
അവളെ തടഞ്ഞ് കൊണ്ട് അവന്‍ തുടര്‍ന്നു:
അപ്പോഴേക്കും അവന്റെ സൈഡില്‍ നിന്ന കുട്ടികള്‍ രസം കയറി കൂക്കിവിളികളും കൈയ്യടിയുമായി ...
' ടീ മോളെ നീ എന്നെ കെട്ടിയാല്‍ വെളുക്കുന്നതു വരെ ( പിന്നെ പറഞ്ഞ ഭാഷയും പരസ്യമായി എഴുതാന്‍ പറ്റുകേല ) ഞാന്‍ ക്ഷീണിക്കില്ല..... '
തമ്പുരാന്‍ കുട്ടി തുടര്‍ന്നു ...
' പിന്നെ പറയണോ നീ എട്ടാം മാസത്തില്‍ പെറും .അതാ തമ്പുരാന്‍ കുട്ടി .... ഇനി നോക്കുന്നോ ...?
അപ്പോഴേക്കും ആ കുട്ടി കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു ...
ആകെ അപമാനിതയായ അവള്‍ കൈയ്യിലിരുന്ന പുസ്തകവും ബാഗും വലിച്ചെറിഞ്ഞ് ക്ലാസ്സ് മുറിയിലേയ്ക്ക് ഓടി . കൂടെ കൂട്ടുകാരികളായവരും.
ഞങ്ങള്‍ സഹപാഠികള്‍ ഇതികര്‍ത്തവ്യതാമൂഢരായി നിന്ന് പോയി എന്ന് പറയേണ്ടതില്ലല്ലോ ...
' ടാ ... നീ പറഞ്ഞത് ന്തായാലും അല്‍പ്പമല്ല.. ത്തിരി ഏറെ കടന്നുപോയ് ... അവള്‍ പണിക്കശ്ശേരി തറവാട്ടിലെ യല്ലയോ....'
' ഏത് കോമലേഴത്തെ ആയാല്‍ എനിക്കെന്താ ....? വള്‍ക്ക് ത്തിരി അഹങ്കാരം കൂടുതലായിരുന്നു .... ഇനി ആരോടും ആ ബെന്‍സ് ഇതുപോലെ സംസാരിക്കില്ല. ' 'ഓക്കെ .. വാടാ . കാന്റീനില്‍ നിന്ന് ഇന്ന് ചായയും വടയും എന്റെ കണക്ക് ....'
അന്ന് വൈകിട്ടാണ് തമ്പുരാന്‍ കുട്ടിയുടെ വീട്ടിലേയ്ക്ക് ഞങ്ങള്‍ പോകുന്നത് ....
പക്ഷേ . ആ പോക്ക് ഞങ്ങളുടെ ധാരണയ്‌ക്കേറ്റ ഏറ്റവും വലിയ ഷോക്കായിരുന്നു.
വലിയ ഒരു തറവാടിന്റെ മുക്കാല്‍ ഭാഗവും ദ്രവിച്ചു തുടങ്ങിയതിന്റെ ബാക്കി വന്ന രണ്ട് മുറിയാലായി ജീവിക്കുന്ന തമ്പുരാന്‍ കുട്ടിയുടെ കുടുംബം. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഏതാണ്ട് എഴുപത് - എഴുപത്തഞ്ചോളം വയസ്സ് പ്രയo വരുന്ന ഒരു മുത്തശ്ശി പൂമുഖത്തിരുപ്പുണ്ടായിരുന്നു ... അമ്മ ഞങ്ങളെ കണ്ട യുടനെ കാപ്പിയിടാനായി അകത്തേയ്ക് കയറി പോയി
കുറെ കഴിഞ്ഞപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന തമ്പുരാന്‍ കുട്ടിയുടെ അനുജത്തി അവിടേയ്ക് വന്നു.
' നീ ഇന്ന് ട്യൂഷന് പോയില്ലേടാ ...'
' ഇറക്കിവിട്ടതാ ഏട്ടാ ... ആറ് മാസത്തെ ഫീസ് കുടിശ്ശിഖയുണ്ട്. കൊടുക്കാതെ നി ക്ലാസ്സില്‍ കയറണ്ടാ എന്ന് പറഞ്ഞു '
അവന് ഉത്തരമില്ലായിരുന്നു.
തിര്യെ പോരുമ്പോള്‍ മനസ്സിലെവിടെ യോ ഒരു നൊമ്പരം ...
.. എങ്ങനെ ജീവിച്ച ഒരു തറവാട്ടുകാരായിരുന്നിരിക്കാം. എങ്ങനെയാണി വരുടെ ജീവിതം കടന്നുപോകുന്നത് ....?. എങ്ങും ദാരിദ്ര്യത്തിന്റെ അടയാളങ്ങള്‍ ......
വിശപ്പിന്റെ വിളികള്‍ എവിടൊക്കെയോ മുഴക്കങ്ങളാകുന്നു.
അന്നവിടെ ആ കാപ്പിയിട്ട തൊഴിച്ച് മറ്റെന്തെങ്കിലും വെച്ചതായതിന്റെ അടയാളങ്ങള്‍ ഒന്നും അവശേഷിച്ചിരുന്നില്ല ....
അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒട്ടിയ വയറുമായി മൂന്ന് ജീവിതങ്ങള്‍ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു ....
തമ്പുരാന്‍ കുട്ടിയുടെ മുത്തശ്ശി, അമ്മ, പെങ്ങള്‍ ....
ജീവിതത്തിന്റെ ഓരോരോ ...
ദശാസന്ധികള്‍ ......
രണ്ട് ദിവസം അവനെ കണ്ട രുന്നില്ല. അത് എന്തായിരുന്നു എന്നുള്ള രഹസ്യം ഞങ്ങളില്‍ ചിലര്‍ക്കേ അറിവുണ്ടായിരുന്നുളളൂ. തമ്പുരാന്‍ കുട്ടി നോക്കിയിട്ട് ജീവിക്കാന്‍ അവശേഷിച്ച മാര്‍ഗ്ഗം - പെങ്ങളുടെ ഫീസ് കൊടുക്കാന്‍ ഉള്ള മാര്‍ഗ്ഗം അല്‍പ്പം കള്ള വാറ്റാണ്. ഇടയ്ക്കിടയ്ക് അവനെ കാണാതാകുന്നതിന്റെ രഹസ്യവും അതു തന്നെ ....
അതിന് പറ്റിയ ഒരു പ്രദേശത്താണല്ലോ അവന്റെ താമസവും.
സെക്കന്‍ഡ് ഇയര്‍ ക്ലാസ്സ് തീരാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി ....
അങ്ങനെയുള്ള ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോഴാണ് .
ആ ഫോണ്‍ കോള്‍ !
അനിത അത് വിളിച്ചു പറയുമ്പോള്‍......
' അനിതാ വിശദമായി പറ '
' ഏതോ കൊട്ടേഷന്‍ ടീമാണെന്നാ ഏട്ടന്‍ പറഞ്ഞേ ....'
' എന്നിട്ട് ....? '
' സ്‌പോട്ടില്‍ തന്നെ .....'
അത് മുഴുമിപ്പിക്കാന്‍ ഫോണിന്റെ അങ്ങേത്തലയ്ക്ക് അനിതയ്ക്കാകുമായിരുന്നില്ല. അതിനു മുന്നേ ഒരു തേങ്ങ ല്‍ .....
കാലം എത്രയോ പകലിരവുകള്‍ കടന്നു പോയിരിക്കുന്നു .... അനിതയെ അവിചാരിതമായി ആ മെട്രോ നഗരത്തില്‍ വെച്ച് കണ്ടുമുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
പക്ഷേ ഒരു സര്‍പ്രൈസ് അവള്‍ ഞങ്ങള്‍ക്കു വേണ്ടി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ( അപ്പോള്‍ ഞാന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ വെങ്കിലും, )
എന്താ അനിതാ ഇവിടെ
ന്റെ മോനാ ... തമ്പുരാന്‍ കുട്ടി !
ഇവിടെ ടെക്ക് നോ പാര്‍ക്കിലാ ... അവന്റെടുത്തു വന്നതാ...''
എനിക്കൊന്നും മനസ്സിലായിരുന്നില്ല. തമ്പുരാന്‍ കുട്ടി
ഞാന്‍ അവളുടെ കണ്ണു കളിലേയ്ക്ക് നോക്കി ....
അപ്പോള്‍ ക്ഷീണിതമെങ്കിലും ആ കണ്ണു കളില്‍ ന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തണുത്ത് കിടന്നിരുന്നു....
തമ്പുരാന്‍ കുട്ടി !
മടക്കത്തില്‍ ഞാന്‍ ഓര്‍ത്തു
ജീവിതം ചിലപ്പോഴൊക്കെ കടംങ്കഥയേക്കാള്‍ ദുരൂഹമായിരിക്കും.
(കടപ്പാട് : ഒരു സുഹൃത്തിനോട് )
(തുടരും)
-------------©sivan mangala---------------
0 Comments