മിഴികളിൽ പ്രണയം മഷിയെഴുതി
കനവുകളോരോ കവിതാ ശീലുകളായ്
എൻ പ്രാണനിൽ വിരിയും വർണ്ണമായ്......!!
ഓർമ്മകളോരോ ശ്വാസ മായെന്നിൽ
മനസ്സിൻ്റെ സംഗീത താളമായ്
പുലരികൾ മഞ്ഞിൻ തൂവൽ വീശി
ആശകൾ ജീവൻ്റെ സ്പന്ദനങ്ങളായ്.....!!
സ്നേഹത്തിനിതളുകൾ ഓരോന്നായ്
പ്രാണൻ്റെ ചരടിൽ കോർത്തിടുമ്പോൾ
ആദ്യമായ് പാടുമെൻ
പ്രണയഗീതങ്ങൾ
എൻ ചിരികളിലോരോ പൂപന്തലായ്.....!!
ജീവിതം സംഗീത സാന്ദ്രമായെൻ
കനവാകെ പൂക്കൾ വിതറുകയായ്
നിറദീപം തെളിക്കും ശോഭ വർണ്ണങ്ങൾ
ഹൃദയത്തിൽ മൊട്ടിടും ഇശ്ഖിൻ ജ്വാലയായ്....!!
അരികത്തണഞ്ഞിടും ശ്രാവണ തെന്നൽ
ചെവിയിൽ മൂളും മണിനാദമായ്
കനവാകെ പൂക്കൾ വിതറും മഴവില്ലായ്
വെൺമേഘങ്ങൾക്കിടയിലെ സൂര്യബിംബമായ് ഞാൻ
പ്രാണനിൽ വിരിയും വർണ്ണ പുഷ്പമായ്......!!
--------------©dr.haseena beegam---------------------
0 Comments