ബാറിലേക്കുള്ള വഴി തിരിച്ച് വീട്ടിലേക്കുള്ളതും | സുനി

suni-kavitha-malayalam


ബാറിലേക്കുള്ള
എളുപ്പവഴി
പാമ്പ് 
ചത്തുകിടക്കുന്നതുപോലാണ്.
ആകൃതി 
നിർണ്ണയിക്കാനാകാത്ത
സ്വാതന്ത്ര്യത്തെ
ഓർമ്മിപ്പിക്കാനുള്ളത്.

ഇടതുവശത്തെ
ഇടുങ്ങിയ വഴികളിലാരോ
തെളിച്ചുവെച്ച
മെഴുകുതിരിവെട്ടം.

തെളിച്ചം നഷ്ടപ്പെട്ടവരുടെ
അവസാനകത്തൽ
ഓർമ്മിപ്പിക്കുവാനെന്നവണ്ണം
കെട്ടുപോകുമെന്ന
മെഴുകുതിരി ഭയം.

ഇരവിഴുങ്ങിയവൻ്റെ
ആലസ്യത്തെ
ഓർമ്മിപ്പിക്കുന്ന
ഇന്നലകൾ
കൊഞ്ഞനം കുത്തുന്നു.

വിറക്കുന്ന കാലടികൾ
ചത്തപാമ്പിൻ്റെ മുകളിലൂടെ
വീടെത്താനുള്ള തിരക്കിലാണ്
മുന്നേ പോയവരാരും
വീടെത്തിയില്ലത്രേ.
---------©suni----------

Post a Comment

1 Comments

  1. കൊള്ളാ०..മെഴുകുതിരിഭയവു० ഇരവിഴുങ്ങിയആലസ്യവു० ചത്തപാമ്പിൻ്റെ മുകളിലൂടെ നടന്ന് വീടെത്താത്ത മുന്നേ പോയവരു०.....
    നന്നായി എഴുതിയിരിയ്ക്കുന്നു .അഭിനന്ദനങ്ങൾ

    ReplyDelete