അനുഭവം
വേട്ടയാടപ്പെടുന്നവരുടെ ദീനരോദനങ്ങള്‍
വര്‍ങ്ങള്‍ക്ക് മുന്‍പാണ് ..,
അതായതു 2003 ഫെബ്രുവരി 10 ആണെന്ന് തോന്നുന്നു
ഡിസംബര്‍ ജനുവരി കഴിഞ്ഞെങ്കിലും അന്തരീക്ഷത്തിനുമേല്‍ അരിച്ചിറങ്ങുന്ന മഞ്ഞിന് ഒരു കുറവും ഉണ്ടായിരുന്നില്ല . അങ്ങനെ മഞ്ഞില്‍ കുതിര്‍ന്ന ഒരു രാത്രിയിലായിരുന്നു ഞങ്ങള്‍ ബീഹാറിലെ കട്ടിഹാറിലേക്ക് പോകുന്നത് ! കട്ടിഹാറെന്നു പറയുമ്പോള്‍ ഭാരതത്തിന്റെ ബോര്‍ഡറാണ്. അവിടെനിന്നു നേപ്പാളിലേക്ക് ഏകദേശം പത്തില്‍ താഴെ കിലോമീറ്ററേ ഉള്ളു എന്നാണ് അറിയാന്‍ കഴിഞ്ഞത് .
ഈ യാത്രയും ഔദ്യോഗികജീവിതത്തിന്റെ ത ഭാഗം തന്നെ.
ഒരാഴ്ച അവിടുത്തെ ജോലിയെല്ലാം പൂര്‍ത്തിയാക്കി ഞങ്ങള്‍ക്ക് തിരിയെ പുറപ്പെടേണ്ടുന്ന തിന്റെ മുന്‍ദിവസ്സം .
മൂടല്‍മഞ്ഞിന്റെ ആവരണം നേര്‍ത്ത തിരശീലപോലെ കട്ടിഹാറിനുമേല്‍ നേരത്തെ തന്നെ വിരിക്കപ്പെട്ടു കഴിഞ്ഞിരുന്നു ....
തെരുവിലെ ബള്‍ബിന്റെ പ്രകാശം അവിടവിടെ നരച്ചു കിടന്നിരുന്നു .....
അവിടെ ആറ് ദിവസത്തെ നോര്‍ത്തീസ്റ്റ് ട്രെയിഡ് ഫെയറെല്ലാം കഴിഞ്ഞ് , തിരിക്കേണ്ടുന്ന ദിവസം . ഔദ്യോഗിക ജോലികളെല്ലാം പൂര്‍ത്തിയാക്കി
ക്ഷീണിതരായ ഞങ്ങള്‍ ഹോട്ടല്‍ മുറിക്കുള്ളിലെത്തി .
രാവിലെ ആറ് മണിക്കാണ് ട്രെയിന്‍ ! എല്ലാ നേരത്തെ തന്നെ പാക്‌ചെയ്തു വെച്ചിരുന്നു. ഭക്ഷണത്തിനു മുന്‍പായി തണുപ്പില്‍ നിന്നും രക്ഷനേടാന്‍ ഈരണ്ടു ലാര്‍ജ് വീതം വിസ്‌ക്കിയൊക്കെ കഴിച്ചു ഭക്ഷണവും കഴിഞ്ഞു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു ......
എന്റെ മുറിയില്‍ ഞാനും എന്റെ ഒരു ഓഫീസറും അടുത്ത മുറിയില്‍ എന്റെ സുഹൃത്തും മറ്റ് ഒരു ഓഫിസറും .
ആറ് ദിവസത്തെ വിശ്രമമില്ലാത്ത ജോലിത്തിരക്കും വെളുപ്പിനുതന്നെ യാത്രയാകേണ്ടതുകൊണ്ടും , വിസ്‌ക്കിയുടെ പിന്‍ബലം കൂടിയായപ്പോള്‍ ഉറക്കം ഞങ്ങളുടെ കണ്‍പോളകളെ ആശ്ലേഷിച്ചു തുടങ്ങി കഴിഞ്ഞിരുന്നു ,
എന്നാല്‍ പൂര്‍ണ്ണമായിട്ടു ഉറങ്ങിയിട്ടില്ലായിരുന്നുതാനും അപ്പോഴാണ് മുറിക്കു പുറത്തു ഒരു ശബ്ദം കേട്ടത് . ശബ്ദമെന്നുവെച്ചാല്‍ ആരുടേയോ കരച്ചില്‍ .
സ്വപ്നമാണോ അതോ ...?
അല്ല .എന്റെ ഓഫിസറും അത് കേട്ടിരിക്കുന്നു ....
' ശിവാ ...,ആരോ കരയുന്നതു പോലില്ലേ...? '
' ശരിയാണ് സാര്‍ , ഞാനും കേട്ടു . ആരോ കരയുന്നു '
ഞങ്ങള്‍ ഒരു പോലെ എഴുന്നേറ്റു .....
'പോയി നോക്കിയാലോ..? '
'നോക്കാം ,'
ഞങ്ങള്‍ മുറി തുറന്നു പുറത്തിറങ്ങി .ഇപ്പോള്‍ കരച്ചില്‍ കേള്‍ക്കുന്നില്ല ,
ഞങ്ങള്‍ കോറിഡോറില്‍ നിന്നും ചെവിവട്ടം പിടിച്ചു
പുറത്തു ഉറങ്ങാത്ത നഗരത്തിന്റെ ആക്രോശങ്ങളും ബഹളങ്ങളും , കൂട്ടിക്കൊടുപ്പുകാരുടെയും തെരുവുവേശ്ശ്യകളുടെയും രാത്രി ബഹളങ്ങള്‍ ....
നഗരത്തിന് മേല്‍വീണ മഞ്ഞിന്റെ ആവരണത്തെ ദേതിച്ചും ഞങ്ങള്‍ക്ക് കേള്‍ക്കാം .
ഞങ്ങള്‍ കുറച്ചു നേരം അവിടെ നിന്നിട്ടും പിന്നീട് ഒരു ശബ്ദവും കേള്‍ക്കുകയുണ്ടായില്ല . ഞങ്ങള്‍ തിര്യെ മുറിയിലേക്കു നടന്നു…
ഉറക്കംപിടിച്ചിരുന്നില്ല ....
കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ആ കരച്ചില്‍ .
, മുന്‍പെത്തേക്കാളേറെ ദയനീയമായിരുന്നു അത് .
ഹിന്ദിയില്‍ എന്തോ പറഞ്ഞ് വിലപിച്ചുകൊണ്ടുള്ള കരച്ചില്‍ , ഒരു പക്ഷെ രക്ഷിക്കണേ എന്നായിരിക്കാം.
ഒരു കാര്യം ഉറപ്പായിരുന്നു . അത് സാമാന്യം പ്രായമധികമില്ലാത്ത ഏതോ കുട്ടിയുടേതായിരുന്നു.,
പണ്ട് ധാരാളം ഡിറ്റക്റ്റീവ് നോവലുകള്‍ വായിച്ചിരുന്നതുകൊണ്ടു കോട്ടയം പുഷ്പ്പനാഥിന്റെ, കഥാപാത്രമായ ഡിറ്റക്റ്റീവ് മാര്‍ക്‌സിനെ പോലെ ഞാന്‍ ജാഗരൂകനായി….
ഞങ്ങള്‍ ഒരിക്കല്‍ കൂടി മുറിക്കു പുറത്തിറങ്ങി..,
ഞങ്ങളുടെ മുറിയുടെ എതിര്‍വശത്തായി രണ്ടാമത്തെ മുറിയില്‍ നിന്നാണ് ആ കരച്ചില്‍ കേട്ടതെന്നു മനസിലായി . ഞങ്ങള്‍ ആദ്യം ഒന്ന് സംശയിച്ചു .....
'ആ മുറിയില്‍ പോയി ഒന്ന് കൊട്ടി നോക്കായാലോ ...?'
'വേണ്ട . ഭാഷയറിയാന്‍ കഴിയാത്ത ഞങ്ങള്‍ കൊട്ടി ആരേലും പുറത്തു വന്ന് എന്തിനെന്ന് ചോദിച്ചാല്‍ ഉത്തരം പറയണ്ടേ ..?
അതിനു ബീഹാറി പോയിട്ടു ഹിന്ദി പോലും ശരിയായ അറിയാത്ത ഞങ്ങളെങ്ങനെ ...?'
ഞങ്ങള്‍ ചെന്ന് ഹോട്ടലില്‍ റിസപ്ഷനിലുണ്ടായിരുന്ന ആളെ വിവരമറിയിച്ചു , അയാള്‍ ഞങ്ങളോടൊപ്പം വന്നു കതകില്‍ മുട്ടി .
കുറെ മുട്ടിയതിനു ശേഷം കതക് തുറക്കപ്പെട്ടു .
ആകാംക്ഷാഭരിതരായ ഞങ്ങള്‍ അയാളോടൊപ്പം അകത്തേക്ക് കയറി . ചെറുപ്പക്കാരനായ ഒരാള്‍ കട്ടിലില്‍ ഇരിപ്പുണ്ട് ! അയാള്‍ അര്‍ദ്ധ നഗ്‌നനാണ്. പില്ലോ ( തലയണ ) എടുത്ത് മടിയില്‍ വെച്ചിട്ട് അതില്‍ കയ്യൂന്നി താടിക്കു കൈ കൊടുത്താണ് ഇരിപ്പ്
തൊട്ടടുത്തായി അയാളുടെ ഭാര്യ ( എന്ന് പറയുന്ന ) സ്ത്രീയും നില്‍പ്പുണ്ട് .
ഹോട്ടല്‍ ജീവനക്കാരന്‍ എന്തൊക്കെയോ അയാളോട് ഹിന്ദിയിലും ബീഹാറിയിലുമായി ചോദിക്കുന്നുണ്ടായിരുന്നു. ഭാഷ അറിയില്ലെങ്കിലും അയാളുടെ ചോദ്യവും കട്ടിലിലിരുന്നയാളുടെ ഉത്തരവും ഞങ്ങള്‍ക്കത്ര തൃപ്തികരമായി തോന്നിയില്ല.
കരച്ചില്‍ കേട്ടത് ആ മുറിയില്‍ നിന്നാണെന്ന് നല്ല ബോധ്യമുണ്ടായിരുന്നു ഞങ്ങള്‍ക്ക് . ആ കരച്ചില്‍ അയാളുടെ അടുത്തുനില്‍ക്കുന്ന സ്ത്രീയില്‍ നിന്നും അല്ലെന്നും മനസ്സിലായിരുന്നു .....
പിന്നെ ആര് ...?
. അതുകൊണ്ടു തന്നെ ഞാന്‍ അല്പം അതിരുകടന്ന സ്വാതന്ത്ര്യം എടുത്ത് ആ മുറിയിലെ ബാത്‌റൂം ചെന്ന് തുറന്നു നോക്കി ..
കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു !
ഒരു മൂലക്കായി തൊഴുതുപിടിച്ചിരിക്കുന്ന കൈകളോടെ ഒരു പെണ്‍കുട്ടി ! ഏകദേശം പത്തോ പന്ത്രണ്ടോ വയസ്സ് പ്രായം വരും ! അപ്പോഴും അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു ! കണ്ണുകളില്‍ സിംഹത്തിനെ കണ്ട മാന്‍പേടയെപ്പോലെ ഭീതി നിഴലിച്ചു കിടന്നിരുന്നു ...
എനിക്ക് സഹിക്കാവുന്നതായിരുന്നില്ല ആ രംഗം ! എന്റെ ആത്മരോഷം അണപൊട്ടി . ഞാനിറങ്ങിവന്നു അയാളുടെ കഴുത്തിനു പിടിച്ചു ഒന്ന് കൊടുക്കണമെന്ന് തോന്നി .
ഞങ്ങള്‍ ഇംഗ്ലീഷില്‍ അയാളോട് കയര്‍ത്തു സംസാരിച്ചു ...
പക്ഷേ ഇംഗ്ലീഷ് അറിയാത്ത അവര്‍ക്കെന്ത് മനസ്സിലാകാന്‍ ....?
ഹോട്ടല്‍ ജീവനക്കാരന് കാര്യം മനസ്സിലായി
അയാള്‍ ഇടപെട്ട് ഒരു സംഘര്‍ഷാവസ്തഒഴിവാക്കി . അയാള്‍ എന്തൊക്കെയോ അവരോട് ഗൗരവമായി സംസാരിച്ചു ....
ഹോട്ടല്‍ ജീവനക്കാരന്റെ സാരത്തില്‍നിന്നും ഞങ്ങള്‍ മനസ്സിലാക്കിയത് ....
ആ ചെറുപ്പക്കാരന്റെ് ഭാര്യയുടെ അനുജത്തിയാണ് ആ കുട്ടിയെന്നും നഗരത്തിലെ ശരത്കാലോത്സവം കാണാനെത്തിയതാണെന്നും നേരം വൈകിയതുകൊണ്ടാണ് ഹോട്ടലില്‍ മുറിയെടുത്തതും
എന്നൊക്കെയുള്ള ന്യായങ്ങള്‍ ....
ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ,
ഹോട്ടല്‍ ജീവനക്കാരന് അവര്‍ പറഞ്ഞ ഉത്തരത്തില്‍ തീര്‍ത്തും തൃപ്തനായത് പോലെ തോന്നി .....
( പിന്നീടാണ് ഞങ്ങള്‍ ചിന്തിച്ചു തുടങ്ങിയത് , അയാള്‍ കൂടി അറിഞ്ഞുകൊണ്ടുള്ള നാടകമായിരുന്നോ അതെന്ന് )
ഉവ്വോ ….?
ജീവനക്കാരന്‍ ഒരു കുഴപ്പവും ഇല്ലെന്നു പറഞ്ഞുകൊണ്ട് ഞങ്ങളെ തിര്യെ പോകാന്‍ വിളിച്ചു ..
ഞങ്ങള്‍ തിര്യെ വീണ്ടും മുറിയിലേക്ക് .....,
ഞങ്ങള്‍ ഉറങ്ങാല്‍ കിടന്നു .
പക്ഷെ ഉറങ്ങാന്‍ കഴിഞ്ഞില്ല
ബാഗില്‍ കഴിച്ചതിന്റെ ബാക്കിയുണ്ടോന്ന് നോക്കി , ചുവട്ടില്‍ രണ്ട് പെഗ്ഗിനുള്ളത് കാണും , വെള്ളം ചേര്‍ക്കാത ഞാനതെടുത്തു മോന്തുന്നതു കണ്ടിട്ട് കൂടെ ഉണ്ടായിരുന്ന ഓഫിസര്‍ കണ്ണ് തെള്ളി …
എന്നിട്ടും എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല .
( Stationary warning : Alcoholic consumption is injurious to health)
അടുത്ത് മുറിയില്‍ നിന്നും ഇനിയും കരച്ചില്‍ ഉയരുമോ .......?
അങ്ങനെയുണ്ടായാല്‍ ....
അങ്ങനെയുണ്ടായാല്‍ ....?
ഇത് ബീഹാറാണ് അധികാരികളെ ബോധ്യപ്പെടുത്തിയാല്‍ ഒരു പക്ഷെ വാദി പ്രതിയാകും .
കൂടാതെ , ഭാഷ അറിയാത്തതിന്റെ ബുദ്ധിമുട്ടു വേറെയും
ഇതൊക്കെ ഹോട്ടല്‍ ജീവനക്കാര്‍ കൂടി അറിഞ്ഞിട്ടുള്ളതാണെങ്കില്‍ ......?
അങ്ങനെ അന്നത്തെ ഉറക്കം പോയി കിട്ടി .....
വെളുപ്പിനുതന്നെ ഞങ്ങള്‍ റൂം വെക്കേറ്റ് ചെയ്തു, റെയില്‍വേ സ്റ്റേഷനിലേക്ക് പോയി .
പോകുന്ന പോക്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കയറി ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ മറന്നിരുന്നില്ല . ഉറക്കച്ചടവോടിരുന്ന ഡ്യുട്ടിയിലുണ്ടായിരുന്നു പോലീസ് ഓഫ്സ്സര്‍ക്കു ഇംഗ്ലീഷില്‍ പറഞ്ഞതൊക്കെ പൂര്‍ണ്ണ അര്‍ദ്ധത്തില്‍ മനസ്സിലായോ ...ആവോ …?, ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ദേഷ്യം അയാളുടെ കണ്ണുകളില്‍ കാണാമായിരുന്നു…..
അവിടെ നിന്ന് തിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും എല്ലാം ഒരു സംശയം മനസിനെ അലോസരപ്പെടുത്തികൊണ്ടിരുന്നു
അയാളുടെ ഭാര്യയുടെ അനുജത്തി തന്നെയായിരുന്നോ ആ കുട്ടി …..?
ആണെങ്കില്‍ ആ കുട്ടിയെന്തിന് ബാത്‌റൂമില്‍ കയറി ഒളിച്ചിരുന്നു….?
എന്തിനായിരിക്കും ആ കുട്ടി കരഞ്ഞത് ..?
ഒന്നിനും ഉത്തരമില്ലായിരുന്നു
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു
ഇന്നും ഉറങ്ങാന്‍ പോകുമ്പോള്‍ ആ കണ്ണുകള്‍…, നിസ്സഹായതയുടെ കണ്ണുകള്‍ എന്നെ വേട്ടയാടാറുണ്ട് ..
പേടിച്ചരണ്ട ആ മാന്‍ പേടകണ്ണുകള്‍ ...
അതുപോലെതന്നെ ദയനീയമായ ആ കരച്ചിലും
അതെന്നെ ഇന്നും വിടാതെ പിന്തുടരുന്നു
വീണ്ടും വീണ്ടും അലോസരപ്പെടുത്തികൊണ്ടേയിരിക്കുന്നു ......
രാത്രിയുടെ മറവില്‍ ങ്ങനെ ലോകത്ത് ന്തെല്ലാം നടക്കുന്നുണ്ടാകും....?
It was that sort of sleep in which you wake every hour and think to yourself that you have not been sleeping at all; you can remember dreams that are like reflections, daytime thinking slightly warped.

— Kim Stanley Robinson, Icehenge
1 Comments
🌷🌷
ReplyDelete