ഭൂതകാലത്തില്‍ നിന്നുള്ളൊരെത്തിനോട്ടം | കെ.കെ.പ്രേംരാജ്‌

E-Delam Web Magazine | Books
3

 

bhootha-kalama-k-k

ഭൂതകാലം - ഷൈന്‍ നിഗം രേവതി, ഷൈജു കുറുപ്പ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ത്രില്ലെര്‍ സിനിമ. കൂടാതെ ജെയിംസ് എലിയ , ആതിര പട്ടേല്‍ എന്നിവരും അഭിനയിക്കുന്നു.

രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്ന് തിരക്കഥയും രാഹുല്‍ സദാശിവന്‍ തന്നെ സംവിധാനവും ചെയ്ത സിനിമയാണിത്. ഇത് നിര്‍മ്മിച്ചത് തെരേസ റാണിയും സുനില ഹബീബ് എന്നിവര്‍ ചേര്‍ന്നാണ്.

കഥയ്ക്ക് ആവശ്യമായ രീതിയില്‍ സ്ലോ പേസ് സിനിമയാണിത് എങ്കിലും സിനിമയുടെ അവസാന ഭാഗം പത്തു പതിനഞ്ചു മിനിറ്റോളം കാഴ്ചക്കാരെ പിടിച്ചിരുത്തും . വളരെ അഭിനന്ദനം അര്‍ഹിക്കുന്ന അഭിനയമാണ് ഷൈന്‍ നിഗം കാഴ്ചവെച്ചത്. രേവതി അവതരിപ്പിച്ച ടീച്ചര്‍ / അമ്മ കഥാപാത്രം അവര്‍ വളരെ ഭംഗിയാക്കി. ഷൈജു കുറുപ്പ്, എന്നത്തേയുംപോലെ ഡോക്ടറുടെ കഥാപാത്രത്തെ മികച്ചതാക്കി.

ഇതിന്റെ ബാക്ക്ഗ്രൗണ്ട് , അതാണ് ഈ സിനിമയെ മികച്ചതാക്കാനുള്ള വേറെ ഒരു ഘടകം. ഗോപി സുന്ദര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാം കൊണ്ടും ഭൂതകാലം നല്ല ഒരു സിനിമ തന്നെ.

ഇത് ഒരു എസ്പീരിമെന്റല്‍ സിനിമ എന്ന് പറയാന്‍ കഴിയില്ല.

ഇതിന്റെ വേറെ ഒരു പ്രധാന ഘടകം ലൊക്കേഷന്‍ , പ്രധാനമായും ഇതിന്റെ പ്ലോട്ട് മുഴുവനും ഒരു വീട്ടിനകത്താണല്ലോ , അതൊരു പുതുമ തന്നെ. വളരെ ചുരുങ്ങിയ കഥാപാത്രങ്ങളും.

ആദ്യ പകുതിയില്‍ കുറച്ചു ലാഗ് (lag ) തോന്നുന്നുവെങ്കിലും അത് കഥയ്ക്ക് വേണ്ടുന്ന രീതിയില്‍ ആയതുകൊണ്ട് ഒരു കുറവായി കാണാന്‍ പറ്റില്ല.

സിനിമറ്റോഗ്രാഫി ചെയ്തിരിക്കുന്നത് ഷെഹ്നാദ് ജലാല്‍ ആണ്. അതും വളരെ മികച്ചു നില്‍ക്കുന്നു.

കാഴ്ചക്കാരെ അധികം മടുപ്പു ഉണ്ടാക്കാതെ ഒരു മണിക്കൂര്‍ നാല്പത്തിയഞ്ചു മിനിറ്റുകൊണ്ട് സിനിമ തീരുന്നു. അതൊരു വലിയ കാര്യം തന്നെയാണ്.

ഏതായാലും ഭൂതകാലത്തില്‍ നിന്നും ഉള്ള ആ ഒരു എത്തിനോട്ടം ത്രില്ല് അടിപ്പിക്കുന്നതാണ്.

Post a Comment

3Comments

Post a Comment