കാട് ചിലത് പറഞ്ഞപ്പോള്‍ | രമ്യ സുരേഷ്


ഉയിര് വിറയ്ക്കുന്ന കാട്
പുറം കാഴ്ച വശ്യം
ഉള്‍ ആഴങ്ങള്‍  നിഗൂഢം
പച്ചയല്ലാത്ത തൊന്നുമില്ലവിടെ,
കവിത പൂക്കും ആ കാടുകളില്‍.

ഇന്നലെ ഞാനൊരു കാടിന്‍ കഥക്കേട്ടുറങ്ങി
രാവെളുപ്പോളം ചൊല്ലിയാല്‍ തീരാത്തൊരാ
കാടെന്ന കൊടും ഭീകര കഥ.
ഒളിച്ചിരിപ്പുണ്ടാ നടവഴിയില്‍ 
ഉയിര്‍ എടുക്കും കുഴിബോംബുകള്‍ 
മരണത്തിന്‍ കാല്‍പ്പാടുകള്‍ പതിഞ്ഞ കാടിന്റെ കഥ.

............©remya_suresh...............


Post a Comment

11 Comments