Advertisement

Responsive Advertisement

ആരാ ഇവന്‍...? | സകീന. കെ.സി



എന്തൊരു കദന-
മിതെന്തൊരു കുതുകുല -
മെന്തുകൊറോണിതു മാളോരേ,,,
എന്നിതു തീരും
എന്നറിയാതെ
എടങ്ങേറായല്ലോ കൂട്ടാരേ,,,

പാറും പൊടിയില്‍
മഴ പാറ്റീട്ടത് ചെളിയാകുമ്പൊ
രു ചീരാപ്പും,
ചെളിയതു ചേറായ്
പൊരിവെയിലത്ത്
പൊടിയാകുമ്പൊരു പൊട്ടിപ്പനീം,
നാട്ടില്‍ നടപ്പതു പണ്ടേ പതിവാണതു 
പുതു വേഷം കെട്ടിയതോ?

പണ്ട് കുളിക്കില്ലൊരു പനി വന്നാല്‍
കുറിയരിവെച്ചു കുടിച്ചീടും,
രുചിയറിയാത്തോണ്ടൊരു തൊടുകറിയായ്
ഉപ്പിലെ മാങ്ങ കഴിച്ചീടും,

ഇന്നും രുചി മണമില്ലാ നാവില്‍
അപ്പൊ കൊറോണയതാരപ്പാ?
നാട്ടില്‍ പണ്ടേ മണ്ടി നടക്കണ ' 
നാട്ടു നടപ്പന്‍ ചീരാപ്പാ ???

--------© SAKEENA K.C-------------

Post a Comment

2 Comments