ഓഹോ, നീ വീണ്ടും പിറന്നു, ഞാന്‍ പ്രതീക്ഷിച്ചത്
രംഗ പടം മാറുന്നു, കളിക്കാര്‍ പോയി
പുതിയവരോ
ഈ രംഗം കാണുക , ഞാന്‍ ഇതില്‍ ഇല്ല
നിങ്ങളാണ്
അഭിനേതാക്കള്‍, കുറച്ചു പേര് കാഴ്ചക്കാരും
കണ്ടുകൊണ്ടേയിരിക്കുക
ഹെന്തൊരു നാടകം, വേറെ വഴിയില്ല
കാണുക തന്നെ
ഇപ്പോള്‍ തീരും ഇതു, ഞാന്‍ പറയില്ല
കണ്ടറിയുക.... 
പോയാല്‍ ഇവിടം വരെ പോകും, ഒരു
അവസാനം വരും...
ഒന്നാം രംഗം തൊട്ടു നീ കാണുന്നു
അവസാന രംഗം.
നീ കാണില്ല അവസാന രംഗം, ഞാന്‍
കാണും എല്ലാ രംഗവും
ഹേ, ഞാന്‍ ആണല്ലോ ഇതിന്റെ
സംവിധായകന്‍
ഇനി ഞാന്‍ പറയാം നിന്റെ അവസാന രംഗം
അര്‍ഹിക്കുന്നില്ല..
നിന്റെ ഭാഗം തകര്‍ത്താടുക , ഞാന്‍ വിരിച്ച
കല്‍ വിരിച്ച പാതയില്‍.
നിനക്ക് മഞ്ഞയും ചുവപ്പും വേണം മുഖത്ത്
കറുത്ത വസ്ത്രവും.
ഇനി നിന്നെ ഞാന്‍ കൊണ്ടുപോകും
എന്നിലേക്കല്ല
ഇനി ഒരു രംഗം വരും വരെ നീ അവിടെയാണ്
കാത്തിരിക്കുക.
ഈ രംഗങ്ങള്‍ക്ക് ഒരു അവസാനം ഇല്ല
ഓര്‍ക്കുക നീ എപ്പോഴും...
© k k premraj