രംഗം ഒന്ന് മുതല്‍ അവസാനം വരെ | കെ. കെ. പ്രേംരാജ്



ഓഹോ, നീ വീണ്ടും പിറന്നു, ഞാന്‍ പ്രതീക്ഷിച്ചത്
രംഗ പടം മാറുന്നു, കളിക്കാര്‍ പോയി
പുതിയവരോ
ഈ രംഗം കാണുക , ഞാന്‍ ഇതില്‍ ഇല്ല
നിങ്ങളാണ്
അഭിനേതാക്കള്‍, കുറച്ചു പേര് കാഴ്ചക്കാരും
കണ്ടുകൊണ്ടേയിരിക്കുക
ഹെന്തൊരു നാടകം, വേറെ വഴിയില്ല
കാണുക തന്നെ
ഇപ്പോള്‍ തീരും ഇതു, ഞാന്‍ പറയില്ല
കണ്ടറിയുക.... 
പോയാല്‍ ഇവിടം വരെ പോകും, ഒരു
അവസാനം വരും...
ഒന്നാം രംഗം തൊട്ടു നീ കാണുന്നു
അവസാന രംഗം.
നീ കാണില്ല അവസാന രംഗം, ഞാന്‍
കാണും എല്ലാ രംഗവും
ഹേ, ഞാന്‍ ആണല്ലോ ഇതിന്റെ
സംവിധായകന്‍
ഇനി ഞാന്‍ പറയാം നിന്റെ അവസാന രംഗം
അര്‍ഹിക്കുന്നില്ല..
നിന്റെ ഭാഗം തകര്‍ത്താടുക , ഞാന്‍ വിരിച്ച
കല്‍ വിരിച്ച പാതയില്‍.
നിനക്ക് മഞ്ഞയും ചുവപ്പും വേണം മുഖത്ത്
കറുത്ത വസ്ത്രവും.
ഇനി നിന്നെ ഞാന്‍ കൊണ്ടുപോകും
എന്നിലേക്കല്ല
ഇനി ഒരു രംഗം വരും വരെ നീ അവിടെയാണ്
കാത്തിരിക്കുക.
ഈ രംഗങ്ങള്‍ക്ക് ഒരു അവസാനം ഇല്ല
ഓര്‍ക്കുക നീ എപ്പോഴും...
© k k premraj

Post a Comment

6 Comments

  1. അതേ ഈ ജീവിത നാടകത്തിൽ ഓരോരുത്തരും അവരവരുടെ ഭാഗം അഭിനയിക്കുന്നു, എപ്പോഴാണ് അരങ്ങു വിടേണ്ടത് എന്നറിയില്ല.

    ടിക്കറ്റ് ഏത് നിമിഷവും കയ്യിൽ കിട്ടാം, ഇതൊന്നും ചിന്തിക്കാതെ
    കുറെ പേർ പണത്തിന് ആർത്തി പിടിച്ചു ഓടുന്നു
    ചിലർ വർഗീയതയുടെ പേരിൽ തമ്മിലടിക്കുന്നു
    ചിലർ ആധിപത്യം ഉറപ്പിക്കാൻ പട പൊരുതുന്നു
    അവസാനം ഒന്നും നേടാതെ വഴിവക്കിൽ കിടന്നോ, ഐ സി മുറിയിലോ കിടന്നു ശ്വാസം മുട്ടി മരിക്കുന്നു
    വിഡ്ഢികൾ

    ReplyDelete
  2. This one is wonderful.. I mean this one is also a good one. with lots of inner meaning. Bravo.. keep it up.

    ReplyDelete
  3. എല്ലാവിധ അനുമോദന ആശംസകളും പ്രേമന് നൽകുകയാണ് ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു കവിത എല്ലാവർക്കും ഒരു ആശ്വാസമാണ് ഇനിയും ഒരുപാട് കവിതകളും കഥകളും എഴുതാൻ പ്രേമന് ശക്തി തരട്ടെ
    എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു, നാരായണ പ്രസാദ്



    ReplyDelete