പക്ഷികളെന് ഉറക്കം കെടുത്തി;
അതിനാല്‍ ഇന്നുമെന്‍ കിനാവ് അപൂര്‍ണമായി.
കണ്ടതിനും കേട്ടതിനും പൂര്‍ണതയില്ലാതെ പോയി..
പക്ഷെ ഒന്നുമാത്രം വ്യക്തം;
ആ കിനാവിലത്രെയും നീയുണ്ടായിരുന്നു!
നിന്റെ മുഖം-അത്രമാത്രം!
'ഞാന്‍ പിടിക്കപ്പെട്ടു'-എന്ന് മാത്രം നീ പറഞ്ഞു!അത്രമാത്രം?
എന്തായിരുന്നത്?
അറിയില്ല...
അതെ ഓര്‍മയില്ല..!
ഒന്നുമാത്രം ഞാന്‍ വിശ്വസിച്ചുകൊള്ളട്ടെ..
നീ സുരക്ഷിതനാണെന്ന്? സന്തോഷവാനാണെന്ന്?
അങ്ങനെ ഓര്ക്കുവാനാണെനിക്കുമിഷ്ടം
നീ എനിക്കായി തിരിച്ചുവരുമെന്നുമെന്റെ മനസിനെ ഓര്മപ്പെടുത്തുവനാണെനിക്കുമിഷ്ടം.

--------------© krishna saji ---------
4 Comments
മനോഹരം
ReplyDeleteനന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🌹
ReplyDelete🙏✨️
Deleteനന്നായിട്ടുണ്ട് കേട്ടോ
ReplyDelete