ശനിയന്‍ | Episode 3.4



വാമഭാഗം എന്തൊക്കെ ചിന്തിച്ചു കൂട്ടുന്നു എന്ന് ചിന്തിച്ചു കൂട്ടാതെ ലോകമേ തറവാട് എന്നത് കൊണ്ട് ലോകത്തെ പറ്റി, ലോകത്തില്‍ എന്ത് നടക്കുന്നു എന്ന് ചിന്തിക്കുന്നവന്റെ പേരാണത്രെ മലയാളി. ഇത് ഒരല്‍പം പഴയതാണ്, ഇന്‍സ്റ്റഗ്രമിലും ഫേസ്ബുക്കിലും ഇരുന്നു ചോറ് വിഴുങ്ങുന്നവന്‍ ആരോ അവന്‍ മലയാളി എന്നാണ് ഇപ്പോഴത്തെ പുള്ളാര് പറയുന്നത്. അത് കൊണ്ട് ദിലീപ് ഉണ്ടോ ?ഉടുത്തോ? ഫോണ്‍ കിട്ടിയോ ? എന്നിങ്ങനെ ഉള്ള ലോക്കല്‍ വാര്‍ത്തകള്‍ തത്കാലം വല്ല സീരിയല്‍ ഫാന്‍സിനും വിട്ടു കൊടുത്തു നമ്മുക്ക് പണ്ട് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയെപ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച വിശ്വ പൗരന്മാരാവാം. പല സ്ഥലങ്ങളില്‍ ആയി എലിയും പൂച്ചയും കളിച്ചു നടന്ന അമേരിക്കയും റഷ്യയും നേരിട്ട് കടിപിടി കൂടുമോ എന്നാണ് പല രാജ്യങ്ങളും നോക്കുന്നത്. ക്രൈമിയ എന്ന ഇമ്മിണി സ്ഥലം റഷ്യ അങ്ങ് ഏറ്റെടുത്തു. ഏത്, നമ്മള്‍ ഈ കൊന്ന പത്തലും മുരിക്കിന്‍ കമ്പും ഒക്കെ വെച്ച് പുരയിടം വലുതാക്കുന്നത് പോലെ ഒരു സംഭവം. അതിനിടെ അതുവഴി പോയ ഒരു മലേഷ്യന്‍ വിമാനത്തിനെ വെടി വെച്ചിടുകയും ചെയ്തു. അന്ന് റഷ്യയ്ക്ക് താങ്ങും തണലും പന്തലും ആയത് ചൈന ആയിരുന്നു. ഇതാ ഇപ്പൊ വീണ്ടും പ്രേശ്‌നങ്ങള്‍ വഷളായി ഇത്തവണ കോളടിച്ചത് ചൈനയ്ക്കാണെന്നു മാത്രം. അങ്ങനെ ഒരു യുദ്ധം വന്നാല്‍ റഷ്യയ്ക്ക് വേറെ കൂട്ടാളികള്‍ ഇല്ലാതെ ആവും പിന്നെ ചൈന പറയുന്ന നിരക്കില്ലേ കച്ചവടം നടക്കു. അല്ല ഇതൊക്കെ ഈ പാവയ്ക്ക സംസ്ഥാനത്തുള്ള നമ്മള്‍ എന്തിനാ അറിയുന്നത് ? ഒരു യുദ്ധം ഉണ്ടായാല്‍ ഏതൊക്കെ രാജ്യം സാമ്പത്തികമായി കച്ചവടം അവസാനിപ്പിക്കും ഏതൊക്കെ രാജ്യത്തുള്ള ജോലികള്‍ തെറിക്കും എന്ന് പറയാന്‍ പറ്റില്ല. പണ്ട് ഇതുപോലെ ഒരു രാജ്യം പിടിയിലാക്കാന്‍ നോക്കിയതാണ് അന്ന് ഹിറ്റ്‌ലര്‍ ആയിരുന്നെങ്കില്‍ ഇന്ന് പുട്ടിന്‍. 

ബഡ്ജറ്റില്‍ കേരളത്തിന് എയിംസ് ഇല്ല പോലും എന്ന് ബജറ്റ് അവതരിപ്പിലിച്ചാലും ഇവിടെ ഒന്നും കിട്ടീല എന്നും പറഞ്ഞു നിലവിളിക്കുന്നത് ഒരു സ്ഥിരം ഏര്‍പ്പാടായിട്ടുണ്ട്. കുടയ്ക്ക് വില കൂടിയത് വലിയ സംഭവം ആണോ ? രത്‌നത്തിന് വില കുറച്ചില്ലേ അതെന്താ മറന്നു പോകുന്നത് ? ഉത്തരേന്തിയില്‍ ഉള്ള കല്ല് പണിക്കാര്‍ക്കും പിന്നെ നാട്ടില്‍ ഉള്ള കല്ല് കച്ചവടക്കാര്‍ക്കും സന്തോഷായില്ലേ ? പിന്നെ ആര്‍ക്കു വേണം നാട്ടില്‍ ഉണ്ടാക്കുന്ന കുട. വളത്തിനും മറ്റും കൊടുത്ത കരുതല്‍ നന്നായി നാളെ അതിന്റെ പേരില്‍ ലോക വ്യാപാര സംഘടനയില്‍ അലമ്പുണ്ടാവുമ്പോള്‍ ഈ പൊടിയിടല്‍ പരുപാടി പിന്‍വലിക്കാമെല്ലോ . എന്നാലും ആരോഗ്യ മേഖലയ്ക്ക് കൊടുത്ത താങ്ങാണ് താങ്ങു. തൊഴില്‍ അവസരങ്ങള്‍ വേണം എന്നാണ് ബജറ്റ് വിരോധികള്‍ പറയുന്നത്. അടിസ്ഥാന സംഭവങ്ങള്‍ നന്നായാല്‍ തൊഴിലും വരും എന്നാണ്  മന്ത്രിയുടെ നയം. 

ഈ അടിസ്ഥാന വികസനം എന്നത് അടിസ്ഥാനപരമായി ചിലര്‍ക്ക് വികസിക്കാന്‍ ആണെന്നാണ് ചിലര്‍ പറയുന്നത്. എന്താലേ !

വായന മരിച്ചു എന്നാണ് പലരും പറയുന്നത്. ഈ പറയാന്‍ ഉള്ള കാര്യങ്ങള്‍ പുസ്തക രൂപത്തില്‍ പറയുക എന്നതാണ് വിദ്യ കൊണ്ട് സമ്പന്നവരായവരുടെ കാര്യം അല്ലേല്‍ ശിവശങ്കരന്‍ സാറു ഉള്ളത് പറയാന്‍ അച്ചടിയെ കൂട്ടുപിടിക്കേണ്ടല്ലോ. ആഹാ അങ്ങനെ ആണേല്‍ ആ പൊത്തകം വായിച്ചിട്ട് അതിന്റെ തുടര്‍കഥ എഴുതും എന്നാണ് സ്വപ്‌നേച്ചി പറയുന്നത്. സ്രാവുകളുടെ കൂടെ നീന്തിയവര് കരയ്ക്കെത്തിയോ എന്തോ ! എന്തായാലും സാഹിത്യത്തിന് വലിയ ഒരു അണ്ടാവു സംഭാവന ആയി കിട്ടും എന്ന് കരുതാം. എന്തൊക്കെ കാണണം നടുവേദന കാരണം ഐ സി യൂ പിന്നെ ചോരയ്ക്ക് വേണ്ടി ദാഹിച്ച ചാനല്‍ യക്ഷികള്‍ ഇവരോടൊക്കെ പൊരുതി ജയിച്ച ആ പിഞ്ചോമന പൈതല്‍ നിങ്ങള്‍ തന്നെ അല്ലെ ശിവേട്ട !.

ചൊറിതണം: കോണ്‍ഗ്രസില്‍ ഒരു പരുപാടി ഉണ്ടേല്‍ പൊളിക്കാന്‍ വെളിയില്‍ നിന്ന് ആരും വേണം എന്നി . അകത്തുള്ളവര്‍ക്ക് പൊളിക്കാന്‍ സ്ഥലം തികയുന്നില്ല എന്നൊരു പരാതിയെ ഉള്ളു. കല്ല് പറിച്ചു കല്ല് പറിച്ചു തളര്‍ന്നപ്പോള്‍ ഇനി ഞങ്ങളോട് പറ ഈ കെ റെയില്‍ എന്താ എന്ന് എന്നാല്‍ ഞങ്ങളും കൂടാം എന്നായി. ഭാരതീയ ജനതയ്ക്കുള്ള പാര്‍ട്ടി നേരെ ചെന്ന് നടത്തരുത് എന്നങ്ങു പറഞ്ഞു. അത് പിന്നെ വെള്ളം വന്നപ്പോഴും ഉരുള്‍ പൊട്ടിയപ്പോഴും ഇതേ നിലപാടല്ലേ അപ്പൊ ഇത് സ്വാഭികം എന്നാണ് ചില അക്ഷരാഭ്യാസം ഇല്ലാത്തവര്‍ പറയുന്നത്.


Post a Comment

0 Comments