സ്വപ്ന രാത്രി | ദേവ്ജി ചൂനാട്

kavitha,malayalam,devji-choonadu,e-delam-online


മഹിത മഹീതല രാത്രിയില്‍
മാധവ നിശാശലഭങ്ങള്‍
കുടമുല്ലപ്പൂവിന്‍ ഗന്ധവുമായ്, 
മാനസതീരത്തില്‍ നിദ്രപൂണ്ടു.

പാറി വന്നൊരാ രാക്കുയിലേതോ പാതിവെച്ചൊരാ ഗാനം പാടി.
പാതി തുറന്നു കണ്ണിമ വെട്ടി ഞാന്‍
പാതിരാവില്‍ ചെവിയോര്‍ത്തിരുന്നു.

ഭൗമീ നിന്‍ തുടു നെറ്റിയില്‍
ചുടു വിയര്‍പ്പിന്‍ തുള്ളികള്‍
ചുംബന ചൂടാല്‍ തിളങ്ങിടുന്നു.
മഞ്ജിമയാം മടുമലര്‍ നുളളിയവളെന്റെ -
നിദ്രതന്നോരത്ത് വന്നിരുന്നു.

മലയജഗന്ധമവളുടെ മേനിയില്‍
പ്രേമത്തിന്‍ വശ്യതയായ് അരികിലെത്തി
കണ്ണിമവെട്ടാതെ-
യോരത്തിരുന്നവള്‍
വര്‍ഷാബു പോലെന്നില്‍ പെയ്‌തൊഴുകി.
--------© DEVJI CHOONADU---------

Post a Comment

2 Comments

  1. "നിശാ ശലഭങ്ങൾ രാത്രിയിൽ നിദ്ര പൂണ്ടു,,, " വൈരുദ്ധ്യമില്ലേയെന്ന് ആശങ്ക.

    ReplyDelete