നീ മൗനത്തിന്റെ തോപ്പില്‍ നിന്നിറങ്ങി വരിക.
കാലംനിന്നെ മായ്ക്കും മുന്‍പേ...
എല്ലാമായിരുന്നവന്‍
കാണാമറയത്തേക്ക്
പോയതെന്തിനെ
ന്നെനിക്കറിയാം
പരലോകത്തെ
പൂക്കാത്ത ചെടികളെ അലങ്കരിക്കാനും
മണമില്ലാത്ത പൂക്കള്‍ക്ക്
സുഗന്ധമാകാനും
അതിനാലാകാം നിന്റെ പ്രിയന്റെ ഒളിമങ്ങിയ
മേനിയില്‍
മരണത്തിന്റെ
നിഗൂഢസ്മിതം
പുഷ്പചക്രങ്ങള്‍ നിരത്തിയത്.
--------© johny thempra ----------
3 Comments
വളരെ നന്ദി അഡ്മി പാനലിനും പ്രസാദകർക്കും
ReplyDeleteNannayittund
ReplyDeleteതാങ്ക്സ്
Delete