ചാരുംമൂട് • സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകരുടെ സേവനം വിദ്യാഭ്യാസ രംഗത്ത് പരമാവധി പ്രയോജനപ്പെടുത്തുമെന്ന് എസ് ഐ ഇ റ്റി ഡയറക്ടര്‍ ബി അബുരാജ് പറഞ്ഞു. ഇതിനായുള്ള നടപടിക്രമങ്ങള്‍ വിദ്യഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.ആലപ്പുഴ താമരക്കുളം വി വി എച്ച് എസ് എസിലെ എണ്‍പത്താഞ്ചമത് വാര്‍ഷികവും വിരമിച്ച അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി റ്റി എ വൈസ് പ്രസിഡന്റ് ബി അനില്‍കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ഡോ. ബിന്ദു ഡി സനില്‍ മുഖ്യ പ്രഭാഷണം നടത്തി. കായംകുളം എ ഇ ഓ എ.സിന്ധു വിരമിച്ച അധ്യാപകരെ ആദരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന സുനിത ഡി പിള്ള, അധ്യാപകരായ എ മുരളീധരന്‍, ബി റ്റി ശ്രീലത, ജീവനക്കാരായ സി പ്രസന്നന്‍, പി വിജയമ്മ എന്നിവരാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്ന വര്‍. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ജിജി എച്ച് നായര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ എ എന്‍ ശിവപ്രസാദ് വിരമിക്കുന്നവരെ പരിചയപ്പെടുത്തി.സീനിയര്‍ അധ്യാപകരായ എന്‍ രാധാകൃഷ്ണപിള്ള , ആര്‍ രതീഷ്‌കുമാര്‍,HSS വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ രഘുകുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണന്‍ നന്ദി പറഞ്ഞു.
-----------------------------------------------------------------------------
സ്‌കൂള്‍-കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം വാര്‍ത്തകള്‍, മറ്റ് ക്ലബ് വാര്‍ത്തകള്‍, സാംസ്‌കാരിക-പുസ്തക പ്രകാശന വാര്‍ത്തകള്‍ എന്നിവ ഇ-ദളം വെബ് മീഡിയയിലൂടെ ലോകത്തെ അറിയിക്കൂ...
വാട്ട്‌സ് ആപ്പ്: +91 859 2020 403
0 Comments