കവി ബിനു പള്ളിപ്പാട് ഓർമ്മയായി. കവിതകളിലും പുല്ലാങ്കുഴൽ നാദങ്ങളിലും സൗഹൃദം നിറച്ചൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.
ബിനു എം പള്ളിപ്പാടിൻ്റെ ഒരു കവിത വായിക്കാം...
👇
വിൻ്റ് സ്കേപ്പ്
................................................
കുന്നിൻ്റെ പള്ളക്കേ വീടിൻ്റെ
മുറ്റത്ത് ബേഡ്സ് ചെറിക്ക് താഴെ
ആളില്ലാത്ത പകൽ വല്ലപ്പോഴും
ഒരു മ്ലാവ് വന്ന്നിൽക്കും
മേലേ ചില്ലയിൽ പകലളന്നും
പഴം തിന്നും വേഴാമ്പലുകളുണ്ട്
തൊട്ട് താഴെ അടഞ്ഞ് കിടക്കുന്ന
ഒരു വീടുണ്ട്
വല്ലപ്പോഴും ഒരാൾ വന്ന് തുറക്കും
കാറ്റിൽ മുള ഉരഞ്ഞ് മുറുകിയ
ഒച്ചക്കൊപ്പം ആ വീട്ടിൽ നിന്ന്
തമിഴ് പാട്ട് വരും
സന്ധ്യക്കയാൾ തിരികെ പ്പോകും
വേഴാമ്പലുകൾ കാട്ടിലേക്കും
പണികഴിഞ്ഞ് മനുഷ്യർ വരും
സ്കൂൾ വിട്ട് കുട്ടികളും
കാറ്റിൻ്റെ ഒരു ചാലാണത്
©️ബിനു എം പള്ളിപ്പാട്
.....................................................
പ്രിയ കവിക്ക് ആദരാഞ്ജലികൾ
2 Comments
ആദരാഞ്ജലികൾ
ReplyDeleteപ്രിയ കവിക്ക് ആദരാഞ്ജലികൾ🙏
ReplyDelete