ദിവ്യാമ്മ വെറുമൊരു പൂച്ചയല്ല | കവര്‍ സ്റ്റോറി

divyamma-v-i-johnson


രമ്യാ സുരേഷ്

ദിവ്യാമ്മ  കൈയില്‍ എത്തിയത് ഒരു ഞായറാഴ്ചയാണ്  (ഞങ്ങളുടെ പോസ്റ്റ്മാന്‍ അത്രക്ക് കൃത്യ നിര്‍വഹണം നടത്തുന്നുണ്ട്. വീട് അഡ്രസ്സില്‍ വന്നാലും   നമ്മുടെ കടയിലേ കൊടുക്കു... അവിടുന്ന് 'ദിവ്യാമ്മ ' വീട് എത്തിയത്  സണ്‍ഡേ ??????) അപ്പോ പറഞ്ഞു വന്നത് സത്യത്തില്‍ ദിവ്യാമ്മ  പുനര്‍ വായന കൂടെയാണ് എന്ന് പറയമെങ്കിലും  ഇ ദള ത്തിലൂടെ പകുതിക്ക് വെച്ചാണ്  വായിച്ചു തുടങ്ങുന്നത് ... അന്ന് അത് വീട്ടില്‍ വളര്‍ത്തുന്ന ഒരു പൂച്ച അത്രയേ തോന്നിയുള്ളു.  തുടക്കം വായിക്കാതെ പോയതിന്റെ ആണ് അത് എന്ന്  പുസ്തകം വായിച്ചപ്പോള്‍ മനസ്സില്‍ ആയി ...

ഒരു വിഷയം കൂടെ ഉണ്ട് ഇ ദളത്തില്‍  വായിച്ച ഒരു നോവല്‍  പുസ്തകമായി  യാതൊരു  പ്രതി ഫലവും കൂടാതെ കയ്യില്‍  എത്തുന്നത് ഇത് ആദ്യമായി ആണ്..

അല്ലെങ്കില്‍ ബുക്കുകള്‍ വായിക്ക പെടാന്‍ ഉള്ളത് ആണ് എന്ന്  പ്രൊഫ.വി.ഐ.ജോണ്‍സണ്‍ മാഷ്  അറിയിച്ചു തന്നു ??. (അര്‍ഹരുടെ കൈയില്‍ അത് അങ്ങനെ എത്തിക്കാന്‍ ഓരോ എഴുത്തുകാരനും കഴിയട്ടെ.)

ദിവ്യാമ്മയെ കുറിച്ച്

പ്രചോദനത്തിന്റെ പ്രകാശ വായന അതിഭാവുകത്വത്തി ലേക്ക് വഴുതി വീഴുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും തികച്ചും മാനുഷിക കഥപറച്ചില്‍ ആണ്  ദിവ്യാമ്മ പൂച്ചയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ അഗാധ തലങ്ങള്‍ വരെ  ചിന്തയെ കൊണ്ടു പോവുന്ന ജീവിതത്തിന്റെ  വികാര  പരമായ വശങ്ങളെ ഇതില്‍ സമര്‍ത്ഥമായി വ്യാഖ്യാനിച്ചിരിക്കുന്നു.. വേദനയെക്കാള്‍ എത്രയോ സ്വീകാര്യമാണ് അസൗകര്യം  എന്ന് പഠിപ്പിച്ചുകൊണ്ട് പൂച്ചയുടെ ശീലവും ഗുണവും ജീവിതത്തിലേക്ക് എടുക്കേണ്ടുന്ന അറിവുകളും പകര്‍ന്നു തരുന്ന ഒരു വായന കൂടിയാണ് ദിവ്യാമ്മ എന്ന് നിസ്സംശയം പറയാം.


അജുസ് കല്ലുമല

ബഹു.വി.ഐ.ജോണ്‍സണ്‍ എന്റെ ഗുരുനാഥനാണ്. ഒന്നാം ലോക്ഡൗണ്‍ കഴിഞ്ഞ സമയത്താണ് സാര്‍ ഫോണില്‍ വിളിച്ചത് ഒരു അത്യാവശ്യമുണ്ട് അജുവിനെ ഒന്ന് കാണണമെന്ന്. അടുത്ത ദിവസം സാറിനെ നേരില്‍ കണ്ടപ്പോള്‍ അജൂ... ഞാനൊരു സാഹസികതയ്ക്ക് അങ്ങ് മുതിര്‍ന്നു. 

'പൂച്ചയെ കുറിച്ചുള്ള കഥയല്ലേ' എന്ന് ഞാനപ്പോള്‍ ചോദിച്ചു. 

'അതെങ്ങനെ അജുവിന് മനസ്സിലായി' എന്ന് സാര്‍ അത്ഭുതം കൂറി. എനിക്കങ്ങനെ മനസ്സ് വായിക്കാനുള്ള കഴിവുണ്ടെന്ന് പലരോടും പറയുന്ന രഹസ്യം സാറിനോട് പറയുവാന്‍ ധൈര്യം ഉണ്ടായില്ല. 

കല്ലുമല കോളേജ് ജംഗ്ഷനില്‍ നിന്നും തെക്കേ ജംക്ഷനിലേക്ക് നടക്കുമ്പോള്‍ സാര്‍ ദിവ്യമ്മയെ കുറിച്ച് വാചാലനായി. ദിവ്യാമ്മ എന്ന കൃതി ഇ-ദളത്തില്‍ പ്രസിദ്ധീകരിക്കുന്നതിനായി സാര്‍ എഴുതിയ പേപ്പര്‍ എനിക്ക് കൈമാറുമ്പോള്‍ അതൊരു ചരിത്ര നിയോഗം പോലെ തോന്നി. ചരിത്ര നിയോഗം എന്ന പ്രയോഗം വെറുതെ പറഞ്ഞതല്ലെന്നും അതിന്റെ സംഗതി കാലം തെളിയിക്കുമെന്നും ഒരു ആത്മവിശ്വാസം എനിക്കും ടീം ഇ-ദളത്തിനും ഇപ്പോള്‍ ഉണ്ട്.

സാറിന്റെ മറ്റൊരു ശിഷ്യനായി കെമിസ്ട്രിയില്‍ പഠിച്ച അരുണും അനിതയും ചേര്‍ന്നാണ് ദിവ്യാമ്മ ആദ്യം ടൈപ്പ് ചെയ്തു തുടങ്ങിയത്. പ്രൂഫ് റീഡിംഗും തിരുത്തുമൊക്കെ സാര്‍ ചെയ്തു തന്ന് അത് ഇ-ദളത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത്രയും ചരിത്രം.

ഏറെ സന്തോഷത്തോടെയാണ് ഒരു ഞായറാഴ്ച സാറില്‍ നിന്ന് ദിവ്യാമ്മയെ പുസ്തക രൂപത്തില്‍ ഏറ്റുവാങ്ങുന്നത്. സാറിന്റെ ക്ലാസ്സുകളില്‍ സ്ഥിരിമായി കേട്ടിട്ടുള്ള വാക്കാണ് നിറവ് എന്നത്. വായനയുടെ നിറവ് ദിവ്യാമ്മയിലൂടെ വായനക്കാര്‍ക്ക് കിട്ടും എന്നത് നൂറുശതമാനം ഉറപ്പാണ്. കാരണം ദിവ്യാമ്മയെന്നത് ഒരു പൂച്ചയുടെ കഥയല്ല. നമ്മുടെ ചുറ്റുുപാടും നമുക്ക് പഠിക്കാനായി ഓരോ പാഠങ്ങള്‍ പ്രകൃതി ഒരുക്കിവെച്ചിട്ടുണ്ട്. ദിവ്യാമ്മയെന്ന വളര്‍ത്തുപുച്ചയുടെ കഥയിലൂടെ ഈ പുസ്തകം, പ്രകൃതി മനുഷ്യജീവിതത്തിലേക്ക് സ്വീകരിക്കേണ്ട ജീവിതമൂല്യങ്ങള്‍ ഇന്നതൊക്കെയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. അതിനാല്‍ ദിവ്യാമ്മ ഒരു വെറുംപൂച്ചയല്ല... അതൊരു ജീവിത പാഠമാണ്.

Post a Comment

1 Comments