തനിയെ തുറന്നടയുന്ന
വാതായനങ്ങള്‍
വെളിച്ചം കയറിയിറങ്ങാന്‍
മടിക്കുന്ന
ചില്ലിട്ട ജനലുകള്‍
ഊണ്‍മേശക്കരികില്‍
നീയും ഞാനും
ഔപചാരികതയുടെ
മണിമുഴക്കുന്ന മൊബൈലും
ഭിത്തിയിലെ നാഴികമണിയുടെ ചലനത്തില്‍
ആറിത്തണുത്ത ചിന്തകളും
കലണ്ടറിലെ താളില്‍
ചെമന്നമഷി പുരണ്ടൊരക്കവും
ടി വി യിലെ
വിരസമായൊരു പരിപാടിയും
ഉറക്കമില്ലാത്ത
അസ്വസ്ഥതയും.
███████████████
© rajkumar thumpamon
0 Comments