എവിടെനിന്നോ വന്ന ആ പ്രകാശത്തിനെ ഞാന്‍ പിന്തുടര്‍ന്നു, ഞാന്‍ തിരിച്ചറിഞ്ഞു അത് പുതിയൊരു ലോകത്തേക്കുള്ള പ്രകാശം ആണെന്ന്...
ഞാന്‍ അവസാനമായി ഒന്നു തിരിഞ്ഞു നോക്കി, എന്റെ ശരീരം ഉപേക്ഷിച്ചു ഞാനിതാ പോകുന്നു.. കരയുന്നവരെ ആശ്വസിപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല. കെട്ടിപ്പിടിച്ച് കരയുന്ന മാതാപിതാക്കള്‍, ബന്ധുക്കള്‍,കൂട്ടുകാര്‍ എല്ലാം നിസ്സഹായതയോടെ കണ്ടു നില്‍ക്കാനേ എനിക്ക് കഴിയുന്നുള്ളൂ.. അച്ഛന്റെ അടുത്തു ചെന്ന് ' അച്ഛാ, കരയല്ലേ ഞാനിവിടെയുണ്ട് എന്ന് ഉച്ചത്തില്‍ പറഞ്ഞിട്ടും, അമ്മേ ഞാനിതാ നില്‍ക്കുന്നു എന്നു പറഞ്ഞിട്ടും ആര്‍ക്കും എന്നെ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല...
ഞാന്‍ എത്ര ശ്രമിച്ചിട്ടും ചലനമറ്റുകിടക്കുന്ന എന്റെ ശരീരത്തിനെ ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. ഭൂമിയിലെ എന്റെ വാസം അവസാനിച്ചു എന്ന് തിരിച്ചറിഞ്ഞിട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിധിയോടു കെഞ്ചി ഞാന്‍ നിന്നു എന്നാല്‍ നിശബ്ദത മാത്രമായിരുന്നു ഫലം.. ദഹിപ്പിക്കാന്‍ എന്നെ കൊണ്ടു പോയപ്പോള്‍ കൂട്ടത്തില്‍ ഞാനും കരഞ്ഞു, കൊണ്ടു പോകരുതെന്ന് ഞാനും ബഹളം വച്ചു. ജീവിക്കാനുള്ള കൊതി തീര്‍ന്നിരുന്നില്ല എന്നില്‍. പക്ഷേ എന്റെ വാക്കുകള്‍ ആരും കേട്ടില്ല.
എന്നെ അതാ ആ പ്രകാശം കൊണ്ടുപോകാന്‍ കാത്തുനില്‍ക്കുന്നു.. ഞാന്‍ കേണപേക്ഷിച്ചു പക്ഷേ മരിച്ചവര്‍ക്ക് ഭൂമിയില്‍ തുടരുവാന്‍ അവകാശമില്ല ത്രേ... ഞാന്‍ മൗനമായി മുന്നോട്ടു നടന്നു.. ചിതയില്‍ കൊള്ളിവയ്ക്കും മുന്നേ ഒരിക്കല്‍ കൂടെ ഞാന്‍ , എന്നെ നോക്കി, എന്റെ അച്ഛനെയും അമ്മയെയും നോക്കി..ചിതയില്‍ തീ ആളിക്കത്തുമ്പോള്‍ ഞാനും , കൂടെ തന്റെ ഓര്‍മ്മകളും അവിടെ തന്നെ എരിഞ്ഞണ യണം...കണ്ണുനീരോടെ ഞാന്‍ ആ പ്രകാശത്തിലേക്ക് ചേര്‍ന്ന് യാത്രയായി... എന്റെ ഓര്‍മ്മകള്‍ നിങ്ങളെ അലട്ടില്ല എന്ന വിശ്വാസത്തോടെ,
ഞാന്‍ പോകുന്നു.....!!!
ഞാന്‍ പോകുന്നു.....!!!
..........................................................................................
കഥ | കവിത | നോവല്‍ | ലേഖനം | പഠനകുറിപ്പ് | യാത്രാവിവരണം
എഴുതുവാന്‍ ആഗ്രഹമുണ്ടോ...? ഇ-ദളം ഒപ്പമുണ്ട്.
എഴുതുവാന്‍ ആഗ്രഹമുണ്ടോ...? ഇ-ദളം ഒപ്പമുണ്ട്.
രചനകള്‍ അയയ്ക്കാം : +91 859 2020 403 (വാട്ട്‌സ് ആപ്പ്)
2 Comments
♥️♥️👌👌
ReplyDelete😍❤️
Delete