നൂലുകെട്ടി പട്ടങ്ങളായി
പറത്തുമ്പോള്‍
അനവധിയാണ്
ആകാശത്തെത്താതെ
നൂലു പൊട്ടിച്ചകലുന്നത്
എത്രയെണ്ണമാണ്
മരക്കൊമ്പുകളിലുടക്കി
മുറിവേറ്റു വീണത്
കാറ്റടിച്ചു ചുഴറ്റിയെറിഞ്ഞ
പട്ടങ്ങളാണ്
മോഹഭംഗങ്ങളുടെ
കവിത കുറിച്ചു
കുഴഞ്ഞെവിടെയോ
വീണു പോയത്
സ്വപ്നങ്ങള്‍ പട്ടങ്ങളായി
ആകാശവേരുകളില്‍
ചുംബിക്കാന്‍ കൊതിച്ചു
എത്രയെണ്ണമാണു നാം
ചിന്തകളില്‍
മെനഞ്ഞെടുത്തത്
ഒടുവില്‍ സ്വപ്നങ്ങളില്ലാത്ത
സ്വപ്നങ്ങളിലില്ലാത്ത
തീരത്തിലേക്കു നാം
പട്ടമായി ഉയരുമ്പോഴും
നമ്മുടെ സ്വപ്നങ്ങളുടെ
പട്ടങ്ങള്‍ പൂര്‍ണ്ണതയില്ലാതെ
ആകാശ വേരുകളില്‍
ഉമ്മ വെക്കാന്‍ കൊതിച്ചു
വീണ്ടും ഉയര്‍ന്നുയര്‍ന്നങ്ങനെ.
------------------------------------
0 Comments