ഒരു യാത്ര പോകണം © റോസ്‌ന മുഹമ്മദ്



നിയുമൊരു യാത്ര പോകണം
കണ്ട കിനാവുകളത്രെയും
നേരായിരുന്നുവോ..
എന്നറിയാന്‍.. അടുത്തറിയാന്‍..
അവിടങ്ങളില്‍
എല്ലാം എനിക്ക് സ്വന്തം.
ഞാനുമെന്‍ കിനാക്കളും
സങ്കല്പലോകവും.
അതിലാവോളം
പച്ചപ്പും, കുളിരും
എത്ര വര്‍ണിച്ചാലും മതിവരാത്ത
എന്റേത് മാത്രമായ ലോകം
പൂത്തുതളിര്‍ത്ത
മരതകകാറ്റിലൂടെ..
നീലവെളിച്ചം തൂകുന്ന
ഇടവഴിയിലൂടെ..
ഇളം മഞ്ഞിന്‍ കണങ്ങള്‍
ഇറ്റാന്‍ കാത്തു നിന്ന്...
എന്റെ ഹൃദയത്തില്‍ ആ കാഴ്ചകളെ
ഞാന്‍ ചേര്‍ത്ത് പിടിക്കും
അക്ഷരങ്ങളുടെ പൂമഴയായ് അവ
എന്റെ മനസ്സില്‍
കുളിര്‍ മഴ പെയ്യും..

വരൂ.. മമ കിനാക്കളെ
മനോമുകുരങ്ങളില്‍
വസന്തവും ഗ്രീഷ്മവും നിറയ്ക്കാന്‍.
കിനാക്കളില്‍ വര്‍ണ ചിറകുകള്‍
തുന്നി പ്പിടിപ്പിക്കാന്‍.
അവയ്ക്ക് ജീവന്‍ നല്‍കുവാന്‍.
വരൂ6
ഞാനും പറക്കട്ടെ..
മതിയാവോളമീ
അനന്തമാം വിഹായസ്സില്‍..
എന്റെ യാത്രയവസാനിക്കും വരെ.
നീ എന്നെ കാത്തിരിക്കില്ലേ
ഒടുവിലായ് ഞാന്‍ തളര്‍ന്ന് അവശയാകുമ്പോള്‍
നീ എനിക്ക് താങ്ങായി കൂടെ ഉണ്ടാവില്ലേ.
നിന്റെ ഇരു കരതലങ്ങള്‍
എനിക്കായ് കാത്തിരിക്കില്ലേ.
©rosna muhammed

Post a Comment

1 Comments