ചൂടുചായക്കപ്പുവെക്കാന്‍
സ്ഥലമില്ലാതായിരിക്കുന്ന
മേശയൊന്നൊതുക്കാനൊരുങ്ങിയതാണ്
എഴുതാത്ത പേനകള്‍
ഇടാനായി മേശവലിപ്പുതുറന്നപ്പോള്‍
കൈയ്യില്‍ തടഞ്ഞ
ഹോട്ടല്‍ബില്ലിന്റെ മറുവശത്ത്
കുറിച്ചിട്ട രണ്ടുവരിക്കവിത,
മറന്നുപോയവരെ അടക്കിയ
സെമിത്തേരിയുടെ ഗേറ്റ്പാസ്.
ഒരിക്കല്‍ കുഴിച്ചുമൂടിയ
പ്രേതങ്ങളുടെ നഖങ്ങള്‍ക്കിടയില്‍
ഞെരിഞ്ഞുപൊട്ടുന്ന
പേന്‍കരച്ചിലോര്‍മ്മകള്‍
ഒഴിഞ്ഞമൂലയിലൊറ്റയ്ക്ക്
പൂവിന്റെ പടം വരഞ്ഞ
ഒരുവളുടെ കല്ലറക്കാര്‍ഡ്
വരികള്‍ക്കിടയിലെ
തെമ്മാടിക്കുഴിക്കുമേല്‍
വൈകുന്നേരപൂക്കളുടെ
പെരുമഴ
പൊള്ളിയടര്‍ന്ന
നിലാവിന്‍ ചുംബനപ്പാടുകള്‍
മറുപടി അയക്കാന്‍ മറന്ന കത്തുകളിലും
തുറക്കാത്ത ഡയറികളിലും
അടക്കം ചെയ്ത കൂട്ടുപ്രതികള്‍.
തണുത്ത ചായ
മരിച്ചു കഴിഞ്ഞവനെ
ജീവിതത്തെക്കുറിച്ച്
ഓര്‍മ്മിപ്പിക്കുന്നു.
██████████████████
© madhu b
4 Comments
ഓർമ്മകൾ ഇനിയും വരട്ടെ. സ്വപ്നം കാണുക യഥാർത്ഥ അക്ഷര കുരുന്നുകൾ പുണരട്ടെ
ReplyDeleteസ്നേഹം 💙
Deleteഓ പി
ReplyDeleteഇഷ്ടപ്പെട്ടു
ReplyDelete.