എന്തിനു പ്രണയിച്ചു നമ്മള്‍ © സുബാല

enthinu-pranayichu-nammal-subala


രു നാളും ഒന്നാവില്ലെന്നറിഞ്ഞിട്ടും 
എന്തിനായി തമ്മില്‍ പ്രണയിച്ചു നമ്മള്‍.
എന്തിനായി തമ്മില്‍ പ്രണയിച്ചു നമ്മള്‍ 
ആരോടും തോന്നാത്ത ഒരിഷ്ടം
ആരോടും ഇല്ലാത്ത ഒരടുപ്പം
ജന്മ ജന്മാന്തരങ്ങളായി അറിഞ്ഞ പോലെ 
മനസ്സുകള്‍ തമ്മില്‍ അടുത്തു പോയി
അറിയാതെ എപ്പഴോ അടുത്തു പോയി.
ഒരു നോക്കു കാണുവാന്‍
അരികെ  ഒന്നിരിക്കുവാന്‍
തോരാതെ കഥകള്‍ ചൊല്ലുവാന്‍ 
അപരാധം എന്നറിഞ്ഞിട്ടും 
വെറുതേ മോഹിച്ചു പോയി
ഞാന്‍ വെറുതേ മോഹിച്ചു പോയി.


ആരാണ് നീയെനിക്കെന്നറിയില്ല
എന്താണു ബന്ധവുമെന്നറിയില്ല
ഒന്നു മാത്രമറിയുന്നു ഞാന്‍
മറക്കാനുമാവാതെ അകലാനുമാവാതെ
അജ്ഞാതമാം ഏതോ കരങ്ങള്‍ 
ചേര്‍ത്തു പിടിക്കുന്നു നമ്മെ.
തമ്മില്‍ അകന്നു പോയിടാതെ.
കാരണം തേടി അലയുന്നെന്‍ മനം
ഉത്തരം ഇന്നോളം കിട്ടിയതുമില്ല.

നിന്‍ വാക്കിലൂടെ ഊര്‍ന്നെത്തിയ 
പ്രണയം
എന്‍ മനം പൂവാടിയാക്കിയ നാളുകള്‍
ഞാനെന്നെ തന്നെ മറന്നു പോയി
എന്നിട്ടും പുറമേ ഗര്‍വ് നടിച്ചു പോയി 

സാന്ത്വനത്തിനായി എന്നരികില്‍
നീ ഓടിയെത്തിയ നാളുകളില്‍ 
നിന്റെ നോവിലൊക്കെയും
വാക്കുകളാല്‍ നറുനെയ്
പകര്‍ന്നു തന്നു ഞാന്‍
വാത്സല്യം നിറച്ചു അമ്മയായി
ഉപദേശം നല്‍കി ഗുരുനാഥയായി
കളി പറഞ്ഞൊരു കളിത്തോഴിയും.

നിരാശ നീക്കി നിന്നില്‍ ആശ നിറച്ചു
തെറ്റുകള്‍ കാട്ടി വഴി മാറ്റി നടത്തി
സംശയങ്ങളൊക്കെയും ദുരീകരിച്ചു
നിന്നെ പുതിയൊരു മനുഷ്യനാക്കി.

ഇനി മോഹമൊന്നുണ്ടു ബാക്കി
ചിതയില്‍ അമരും മുമ്പുള്ള മോഹം
അരികത്തു കാണാന്‍ കഴിഞ്ഞില്ലെന്നാലും 
ഇത്ര മേല്‍ പ്രണയിച്ച നിന്നെ 
അകലെ നിന്നെങ്കിലും ഒന്നു കാണുവാന്‍
വെറുതേ എങ്കിലും മോഹിച്ചിടുന്നു.

ഇനി ഒരു ജന്മം ഊഴിയില്‍
പിറന്നുവെന്നാല്‍ ഒന്നാകാന്‍ കഴിയില്ലെന്നറിഞ്ഞുവെന്നാല്‍
എന്‍ മുന്നില്‍ ഒരു നാളും എത്തിടല്ലേ
നൊമ്പരം ബാക്കി ആക്കി മടങ്ങിടൂവാ ന്‍

എന്തിനായി തമ്മില്‍ പ്രണയിച്ചു നമ്മള്‍
എന്തിനായി തമ്മില്‍ പ്രണയിച്ചു നമ്മള്‍.

©subala

Post a Comment

0 Comments