നീയെനിക്കാരായിരുന്നു © കെ.വി.അശ്വിന്‍ കറേക്കാട്

neeyenik-aarayirunnu-k-v-aswin-kareekkad

രായിരുന്നൂ സഖീ നീയെനിക്ക്?
മാഞ്ഞുപോയ ദിനാന്തര ജപ
സായന്തനങ്ങളിലെന്നുമെന്‍ അന്തര്‍ഗ്ഗത  ധാരയില്‍ ഭംഗുരാമായൊരിന്ദ്രഗോപമെന്നപോല്‍ 
മിന്നി മറഞ്ഞീടുന്നൊരാര്‍ദ്ര നിരുപമയാം 
സഹസ്രവിഭാകരാവിര്‍ഭാവ പൊന്‍  
സൗഭഗത്തെ വെല്ലുന്നൊരനിര്‍വ്വചനീയ ബന്ധുര  സ്വപ്നമോ?

ഇന്നോളമാരായിരുന്നൂ സഖീ...
മൊഴിഞ്ഞീടുകെന്റെ പ്രവത്സലാഭോന്മുഖ 
ഋതു ചന്ദ്രികേയിനിയെങ്കിലും
ആരായിരുന്നു നീ 

നീണ്ടുപോകുന്ന നിരര്‍ത്ഥക 
നക്തന്ദിവങ്ങളിലനാദ്യന്തമീ വിധുര പ്രത്യഹങ്ങള്‍
തോറുമെന്നനന്യാന്തസ്സാരാന്തര 
ധരയിലേക മാത്രയില്‍ പോലുമൊടുങ്ങാതാര്‍ത്തുറഞ്ഞു
ലഞ്ഞുവര്‍ഷിച്ചീടുന്നൊരഭംഗുര 
വൈഷാദികാന്തര്‍ധാരയില്‍ നിന്നു
 പ്രതിധ്വനിച്ചീടുമൊരുഗ്ര വൈഖരിയുണര്‍ത്തുന്ന 
നിര്യാണോപധിയോ? 
വിഫലാദ്ധ്വകനായൊരാത്മാവി ന്റെ പ്രരോദന 
ശോക സംഗീതമോ?
 
ആരായിരുന്നൂ ത്വമെന്നുമെന്‍
താമ്രോഷ്ഠാപ്സ്സര കന്യയാമര്‍ണോജനേത്രേ
നീയെനിക്കാരായിരുന്നൂ ...
█████████████████████
©aswin karekkadu

Post a Comment

0 Comments