പേറ്റുനോവിന്റെ നൊമ്പരം പേറി
ഭൂജാതയാക്കി എന്നെയീ
ഭൂവില്‍.
അന്ന് കണ്‍കളില്‍
നിന്നും ചിതറീ
ആനന്ദത്തിന്റെ പൊന്മണിമുത്തുകള്‍.
താരാട്ടു പാടിയ രാവുകളെത്ര
അമ്മ, കൂടെക്കളിച്ച
പകലുകളെത്ര.
ഉറക്കമിളച്ചെന്നെ ആവോളം
സ്‌നേഹിച്ച
വാല്‍സല്യത്തിന്‍ നിറകുടമമ്മ.
അന്ന് ചുരന്നൊരാ അമ്മിഞ്ഞപ്പാലില്‍
അമ്മ മറന്നതോ അമ്മയെത്തന്നെ.
ഒച്ച വച്ചും ശാസിച്ചുമൊപ്പമെന്‍
നിഴലുപോലെ നടന്നതുമമ്മ.
പാട്ടുപാടാന്‍ പഠിപ്പിച്ചതമ്മ,
നല്ല കൂട്ടുകൂടാന്‍ പറഞ്ഞതുമമ്മ,
നന്മ തന്‍ തിരി തെളിയിച്ചതമ്മ,
നല്ലപാഠം ചൊല്ലി തന്നതുമമ്മ.
മനമിടറിടും നേരത്തുമമ്മ
സാന്ത്വനത്തിന്റെ സ്പര്‍ശമായ് ചാരെ
ദൂരെയെങ്കിലും എന്നുമെന്നെന്നും
മനസ്സ് കൊണ്ടെന്റെ കൂടെയുണ്ടമ്മ.
മറന്നീടരുത് അമ്മതന്‍ പുണ്യം
തൊഴുതിടേണം അമ്മയെ എന്നെന്നും
അമ്മ തന്നത് അമ്മ തന്‍ജീവിതം
അമ്മയായപ്പോഴറിയുന്നു ഞാനത്.
--------------------------
© SOYA NAIR
1 Comments
ഹൃദ്യം
ReplyDelete